സത്യത്തെ മറച്ചു പിടിക്കുന്നത്‌ ഭീരുത്വം : ഹാദിയ

നുണകള്‍ മാത്രം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതും സത്യത്തെ മറച്ചു പിടിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതുമായ ചില അല്‍പന്മാരുടെ നിലപാട്‌ ഭീരുത്വവും ബുദ്ധിശൂന്യവുമാണെന്ന്‌ ഹാദിയ (ഹുദവീസ്‌ അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ്‌ ഇസ്‌ലാമിക്‌ ആക്‌ടിവിറ്റീസ്‌). പശ്ചിമാഫ്രിക്കന്‍ രാഷ്‌ട്രമായ സെനഗലിന്റെ തലസ്ഥാനമായ ഡക്കാറില്‍ ജൂണ്‍ 6,7,8 തിയ്യതികളില്‍ നടന്ന അന്താരാഷ്‌ട്ര മുസ്‌ലിം പണ്ഡിത സമ്മേളനത്തില്‍ ഡോ.ബഹാഉദ്ദീന്‍ നദ്‌വി പങ്കെടുത്തു എന്നത്‌ നുണയാണെന്നും സമ്മേളനത്തിലേക്ക്‌ ക്ഷണിച്ച്‌ കൊണ്ടുള്ള കത്ത്‌ പോലും അദ്ദേഹത്തിന്‌ കിട്ടിയിട്ടില്ലെന്നും മര്‍കസ്‌ മീഡിയാ ഫോറം എന്ന ഒരു സംഘം ആളുകള്‍ ഒരു ദിനപത്രത്തില്‍ നല്‍കിയ വാര്‍ത്തയോട്‌ പ്രതികരിക്കുകയായിരുന്നു ഹാദിയ. 


തങ്ങളെപ്പോലെ നുണ മാത്രം പറയുന്നവരാണ്‌ എല്ലാവരുമെന്ന ഇത്തരക്കാരുടെ ചിന്താഗതി സമൂഹത്തിന്‌ തന്നെ ഭീഷണിയാണ്‌. ഏതു പട്ടാപ്പകലും സത്യത്തെ മറച്ചു പിടിക്കാനുള്ള ചിലയാളുടെ അഹങ്കാരപൂര്‍ണമായ ധാര്‍ഷ്‌ട്യത്തെയാണിത്‌ സൂചിപ്പിക്കുന്നത്‌. എല്ലാം തങ്ങളുടെ കൈയിലാണെന്ന വല്യേട്ടന്‍ മനോഭാവവും മാപ്പര്‍ഹിക്കാത്ത ഹുങ്കുമാണ്‌ ഇവരുടേത്‌.  തെറ്റിദ്ധരിക്കപ്പെട്ട ശുദ്ധ മനസ്‌കരുടെ അറിവിലേക്കായി സമ്മേളന ഭാരവാഹികളുടെ ക്ഷണക്കത്തടങ്ങിയ രേഖകളും സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഫോട്ടോയും താഴെ കൊടുക്കുന്നു
Latest Evidence Of ''Karanthuri Fithna''