കാസര്‍കോട്: രണ്ട് സ്വാശ്രയകോളേജുകള്‍ ഒരു ഗവണ്‍മെന്റ് കോളേജിന് തുല്യമെന്ന തത്വവുമായി അനുവദിക്കപ്പെട്ട കേരളത്തിലെ സ്വാശ്രയ കോളേജുകളെ മാനേജ്‌മെന്റിന്റെ തോന്നിവാസത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് ഇവിടുത്തെ വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും ചെയ്യുന്ന കടുത്ത അനീതിയാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഇവിടെ മാറിമാറിവന്ന സര്‍ക്കാറുകള്‍ ഉപസമിതികളുണ്ടാക്കി മാനേജ്‌മെന്റിന്റെ താല്‍പര്യങ്ങള്‍ക്കനുസൃതമായി ഒത്തുത്തീര്‍പ്പുണ്ടാക്കി മാനേജ്‌മെന്റുകളെ സഹായിക്കുകയാണ്. ഇത് വിദ്യാര്‍ത്ഥികളെ ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്നു. ഈ പ്രവണത അവസാനിപ്പിക്കണമെന്നും എല്ലാവര്‍ഷവും അധ്യായനം ആരംഭിക്കുമ്പോള്‍ സ്വാശ്രയത്തിന്റെ പേരില്‍ സമരകോലഹലങ്ങള്‍ക്കുളള വഴികളുണ്ടാക്കാതെ ശാശ്വത പരിഹാരത്തിനുളള നിയമങ്ങളുണ്ടാക്കി സ്വാശ്രയമാനേജുമെന്റുകളെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.