ദാറുല്‍ഹുദാ ദുആ സമ്മേളനം നാളെ (29-6-2011)

തിരൂരങ്ങാടി : മിഅ്‌റാജ്‌ ദിനത്തോടനുബന്ധിച്ച്‌ വര്‍ഷം തോറും ദാറുല്‍ ഹുദായില്‍ നടത്താറുളള ദിക്‌റ്‌ ദുആ സമ്മേളനം ഇന്ന്‌ ഹിദായ നഗരിയില്‍ നടക്കും. വൈകീട്ട്‌ നാല്‌ മണിക്ക്‌ നടക്കുന്ന ഖുര്‍ആന്‍ പാരായണത്തിനും സ്വലാത്ത്‌-ദുആ മജ്‌ലിസിനും വാവാട്‌ കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.  മഗ്‌രിബ്‌ നമസ്‌കാരാനന്തരം നടക്കുന്ന ദിക്‌ര്‍ ദുആ സമ്മേളനം ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ.ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ആധ്യക്ഷം വഹിക്കും. അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ മിഅ്‌റാജ്‌ ദിന പ്രഭാഷണം നടത്തും.  തുടര്‍ന്ന്‌ നടക്കുന്ന ദിക്‌ര്‍ ദുആ മജ്‌ലിസിന്‌ സമസ്‌ത വൈസ്‌ പ്രസിഡണ്ട്‌ സി.കോയക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. 

എസ്‌.എം ജിഫ്‌രി തങ്ങള്‍ കക്കാട്‌, സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി കടലുണ്ടി, കെ.പി.എസ്‌ സൈതലവി കോയ തങ്ങള്‍ ജമലുല്ലൈലി വെളിമുക്ക്‌, സയ്യിദ്‌ അഹ്‌മദ്‌ ജിഫ്‌രി തങ്ങള്‍ മമ്പുറം, വി.പി അബ്‌ദുള്ള കോയ തങ്ങള്‍ മമ്പുറം, അത്തിപ്പറ്റ മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, സി.എച്ച്‌ ബാപുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍, എ. മരക്കാര്‍ മുസ്‌ലിയാര്‍ വാണിയന്നൂര്‍, കെ.ടി ബശീര്‍ ബാഖവി, സൈതാലിക്കുട്ടി ഫൈസി കോറാട്‌, കാടേരി മുഹമ്മദ്‌ മുസ്‌ലിയാര്‍, കുഞ്ഞിമുഹമ്മദ്‌ ഫൈസി ഇരുമ്പുഴി, പി.എം മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍ വെളിമുക്ക്‌ തുടങ്ങിയവര്‍ സംബന്ധിക്കും.