മതപണ്ഡിതര്‍ക്ക് പലിശരഹിത ക്ഷേമപദ്ധതി ഏര്‍പ്പെടുത്തണം-എസ്.വൈ.എസ്


കോഴിക്കോട്: സംസ്ഥാനത്തെ മദ്രസകളിലും പള്ളികളിലും അറബിക് കോളേജുകളിലും സേവനമനുഷ്ഠിക്കുന്ന മതപണ്ഡിതര്‍ക്ക് പലിശരഹിത ക്ഷേമപദ്ധതി നടപ്പാക്കണമെന്ന് എസ്.വൈ.എസ്. സെക്രട്ടേറിയറ്റ് യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു.
പലിശസ്ഥാപനമായ കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിനെ നിര്‍വഹണ ഏജന്‍സിയായി നിയമിച്ച മുന്‍സര്‍ക്കാര്‍നടപടി പിന്‍വലിക്കണം. പദ്ധതി പൂര്‍ണമായും പലിശരഹിതവും സര്‍ക്കാര്‍ ബാധ്യതയിലുമായിരിക്കുകയും വഖഫ് ബോര്‍ഡിനോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കോ നിര്‍വഹണ അധികാരം നല്‍കണം.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പിണങ്ങോട് അബൂബക്കര്‍, ഉമര്‍ ഫൈസി മുക്കം, ഹാജി കെ. മമ്മദ് ഫൈസി, ഒ.എം. ശരീഫ് ദാരിമി കോട്ടയം, അലവി ഫൈസി കുളപ്പറമ്പ്, കെ.ഇ. മുഹമ്മദ് മുസ്‌ലിയാര്‍ തൊടുപുഴ, എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ഗൂര്‍ഗ്, പി.പി. മുഹമ്മദ് ഫൈസി, കെ.എ. റഹ്മാന്‍ ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അഹ്മദ് തേര്‍ളായി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ സംസാരിച്ചു.