ഹജ്ജ് കാന്പിന് സാഗതസംഘമായി

മലപ്പുറം : പുക്കോട്ടൂര്‍ ഹജ്ജ് പഠന ക്യാന്പിനുള്ള ഒരുക്കങ്ങളാരംഭിച്ചു. സര്‍ക്കാര്‍ മുഖേനയും അല്ലാതെയും ഹജ്ജിന് പുറപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ള ഹജ്ജ് ക്യാന്പ് ജൂലൈ 2, 3 തിയ്യതികളില്‍ പൂക്കോട്ടൂര്‍ ഖിലാഫത്ത് കാന്പസില്‍ നടക്കും. പഠന താമസ ഭക്ഷണ സൗകര്യങ്ങള്‍ കാന്പില്‍ സൗജന്യമാണ്. താമസം ആവശ്യമുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഫോണ്‍ : 0483 2771819, 2771859. രണ്ട് ദിവസത്തെ സന്പൂര്‍ണ്ണ ഹജ്ജ് കാന്പിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും കേരള ഹജ്ജ് കമ്മിറ്റി അംഗം കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.. ജനറല്‍ കണ്‍വീനറുമായി അഞ്ഞൂറ്റിയൊന്നംഗ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗത സംഘം രൂപീകരണ യോഗം ഖിലാഫത്ത് വര്‍ക്കിംഗ് പ്രസിഡന്‍റ് എ.എം. കുഞ്ഞാന്‍റെ അധ്യക്ഷതയില്‍ കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.. ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.പി. ഉണ്ണീതു ഹാജി, അഡ്വ. അബ്ദുറഹ്‍മാന്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, പി.. സലാം, മൊയ്തീന്‍ ബാപ്പു മേല്‍മുറി സംസാരിച്ചു.

സ്വാഗത സംഘം ഭാരവാഹികള്‍ : സ്വാദിഖലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍), .എം. കുഞ്ഞാന്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), പി. ഉബൈദുല്ല എം.എല്‍.., പി.. സലാം, ടി.വി. ഇബ്റാഹീം (വൈ.ചെയര്‍മാന്‍), കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.(ജന. കണ്‍വീനര്‍), അഡ്വ. അബ്ദുറഹ്‍മാന്‍ കാരാട്ട്, കെ.എം. അക്ബര്‍, ഹസന്‍ സഖാഫി, മൊയ്തീന്‍ ബാപ്പു മേല്‍മുറി (കണ്‍വീനര്‍), കെ.പി. ഉണ്ണീതു ഹാജി (വര്‍ക്കിംഗ് കണ്‍വീനര്‍), പി.എം. അലവി ഹാജി (ഖജാഞ്ചി).