ഡോ. ബഹാഉദ്ദീന്‍ നദ്‌വി തിരിച്ചെത്തി


തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി സെനഗലില്‍ നിന്നും തിരിച്ചെത്തി. സെനഗല്‍ പ്രസിഡണ്ട്‌ ശൈഖ്‌ അബ്‌ദുല്ല വാദിന്റെ പ്രത്യേക ക്ഷണപ്രകാരം ഡക്കാറില്‍ നടന്ന അന്താരാഷ്‌ട്ര പണ്ഡിത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രതിനിധിയായാണ്‌ അദ്ദേഹം പുറപ്പെട്ടിരുന്നത്‌. 

ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമ്പത്തിയേഴ്‌ ഇസ്‌ലാമിക രാഷ്‌ട്രങ്ങളുടെ ഐക്യസംഘടനയായ ഒ.ഐ.സി(ഓര്‍ഗനൈസേഷന്‍ ഓഫ്‌ ഇസ്‌ലാമിക്‌ കണ്ട്രീസ്‌)യുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ 6,7,8 തിയ്യതികളില്‍ നടന്ന സമ്മേളനം. 
84 രാഷ്‌ട്രങ്ങളില്‍ നിന്നും 700-ലേറെ പണ്ഡിതപ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തിന്റെ ഉദ്‌ഘാടന സെഷനില്‍ ഒ.ഐ.സി അധ്യക്ഷന്‍ കൂടിയായ അബ്‌ദുല്ല വാദും സമാപന സമ്മേളനത്തില്‍ സെനഗല്‍ പ്രധാനമന്ത്രി ശൈഖ്‌ സുലൈമാനും പങ്കെടുത്തു.