മദ്റസ പിക്നിക് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ വിദ്യാഭ്യാസ വിംഗിന് കീഴില്‍ നടത്തപ്പെടുന്ന മദ്റസകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി മദ്റസ പിക്നിക് സംഘടിപ്പിച്ചു. ഉമരിയ്യ പാര്‍ക്കില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികള്‍ നടന്നു. പരിപാടികള്‍ക്ക് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മുസുരായിന്‍, ശറഫുദ്ദീന്‍ കുഴിപ്പുറം, രായിന്‍ കുട്ടി ഹാജി, ഇല്‍യാസ് മൗലവി, മന്‍സൂര്‍ ഫൈസി, ഹംസ ദാരിമി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.