കരുവാരകുണ്ട്ദാ റുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍ ഭാരവാഹികള്‍

കരുവാരകുണ്ട് : ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്ററിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ പ്രസിഡന്റായും അഡ്വ. എം.ഉമര്‍ എം.എല്‍.എയെ ജനറല്‍ സെക്രട്ടറിയായും എ.പി.ബാപ്പുഹാജിയെ ട്രഷററായുമാണ് നജാത്ത് സെന്ററില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗം തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി പി.കുഞ്ഞാണി മുസ്‌ലിയാര്‍ കിഴക്കുംപാടം, പി.സൈതാലി മുസ്‌ലിയാര്‍ മാമ്പുഴ, സയ്യിദ് അബ്ദുറഹിമാന്‍ ഉണ്ണിക്കോയ തങ്ങള്‍ പാണ്ടിക്കാട്, ഒ.കുട്ടി മുസ്‌ലിയാര്‍ അമ്പലക്കടവ്, വി.ബാപ്പു മുസ്‌ലിയാര്‍ ഇരിങ്ങാട്ടിരി എന്നിവരെയും വര്‍ക്കിങ് സെക്രട്ടറിയായി എം.മൊയ്തീന്‍കുട്ടി ഫൈസി വാക്കോടിനെയും തിരഞ്ഞെടുത്തു. എന്‍.കെ.അബ്ദുറഹിമാന്‍, എം.ബഷീര്‍ ഹാജി, വി.അബ്ദുല്‍കരീം ബാഖവി ഇരിങ്ങാട്ടിരി, എം.അലവി, ടി.കെ.ഹംസ ഹാജി എന്നിവരെ ജോ. സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.ജനറല്‍ബോഡി യോഗം അഡ്വ. എം.ഉമര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.കുഞ്ഞാണി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പി.സൈതാലി മുസ്‌ലിയാര്‍, എന്‍.കെ.അബ്ദുറഹിമാന്‍, അബ്ദുല്‍കരീം ബാഖവി തുടങ്ങിയവര്‍ പ്രസംഗിച്ചു.