വിവാദകേശം പ്രവാചകന്‍േറതാണെന്ന അവകാശവാദം പച്ചക്കള്ളം- ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി


കോട്ടയ്ക്കല്‍: വിവാദകേശം പ്രവാചകന്‍േറതാണെന്ന അവകാശവാദം പച്ചക്കള്ളമാണെന്ന് അന്തര്‍ദേശീയ മുസ്‌ലിം പണ്ഡിത സഭാംഗവും ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പറഞ്ഞു.
യു.എ.ഇയിലെ ഖസ്‌റജി കുടുംബംതന്നെ ഇത് വ്യക്തമാക്കിയിട്ടും വീണ്ടും സത്യവിരുദ്ധ പ്രസ്താവനകളും പ്രചാരണങ്ങളും നടത്തുന്നത് അപഹാസ്യമാണ്. ലോകത്ത് മുഴുവന്‍ തിരുകേശങ്ങളുടെയും സനദ് അതത് കേന്ദ്രങ്ങളില്‍ ലഭ്യമാണ്. എന്നാല്‍ ഇതിന്റെ പരമ്പര വ്യക്തമാക്കാന്‍ ആരും മുതിര്‍ന്നിട്ടില്ല. കേശം പ്രവാചകന്‍േറതാണെന്നും അതിന്റെ കൈമാറ്റരേഖ സമൂഹസമക്ഷം വായിച്ചിട്ടുണ്ടെന്നും അവകാശപ്പെടുന്നവര്‍ അതെന്തിന് മൂടിവെക്കണമെന്നും ഡോ. ബഹാഉദ്ദീന്‍ നദ്‌വി ചോദിച്ചു.
മുടി പ്രവാചകന്‍േറതാണെങ്കില്‍ മുസ്‌ലിം സമൂഹം അത് അംഗീകരിക്കാന്‍ തയ്യാറാണ്. പക്ഷേ, അത് ബോധ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.