ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ വാര്‍ഷികം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : വിശുദ്ധ ഖുര്‍ആന്‍ മാനവ സമൂഹത്തിന്‍റെ വഴികാട്ടിയാണെന്നും ലോകാവസാനം വരെ ജീവിക്കാനാവശ്യമായ മാര്‍ഗ്ഗരേഖയാണ് ഖുര്‍ആനെന്നും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഫള്ലുറഹ്‍മാന്‍ ദാരിമി പറഞ്ഞു. കുവൈത്ത് ഇസ്‍ലാമിക് സെന്‍ററിന്‍റെ കീഴില്‍ നടത്തപ്പെടുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്‍ററിന്‍റെ രണ്ടാം വാര്‍ഷിക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‍ലാമിക് സെന്‍റര്‍ വൈസ് പ്രസിഡന്‍റ് ഉസ്മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. ഡറയക്ടര്‍ ശംസുദ്ധീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. രണ്ടാം ബാച്ചിലെ വിജയികള്‍ക്കുള്ള സമ്മാനദാനം മുഹമ്മദലി, മുസ്തഫ ദാരിമി, ഇല്‍യാസ് മൗലവി, അബ്ദുല്‍ ശുക്കീര്‍ തുടങ്ങിയവര്‍ വിതരണം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ മന്‍സൂര്‍ ഫൈസി സ്വാഗതവും കണ്‍വീനര്‍ ഗഫൂര്‍ ഫൈസി നന്ദിയും പറഞ്ഞു