'ഉമറലി തങ്ങള്‍, നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരുപോലെ മാതൃകാപുരുഷന്‍' -അനുസ്മരണ സമ്മേളനം

മലപ്പുറം: മനുഷ്യരെ സ്‌നേഹിക്കാനും മനസ്സുകളുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് പ്രശ്‌ന പരിഹാരം നല്‍കുവാനും തന്റെ ജീവിതം നീക്കി വെച്ച സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരു പോലെ മാതൃകയായിരുന്നുവെന്ന്, മലപ്പുറത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം.ബാപ്പുമുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
'പ്രവാചക കുടുംബവും തിരുശേഷിപ്പുകളും' എന്ന വിഷയം അബ്ദുസമദ് പൂക്കോട്ടൂര്‍ അവതരിപ്പിച്ചു. എം.പി. മുസ്തഫല്‍ ഫൈസി, ഹാജികെ. മമ്മദ് ഫൈസി, പി.പി. മുഹമ്മദ് ഫൈസി, മുക്കം ഉമര്‍ ഫൈസി, അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, അലവി ഫൈസി കൊളപ്പുറം, അബൂബക്കര്‍ ഹാജി ആനമങ്ങാട് എന്നിവര്‍ സംസാരിച്ചു. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ സ്വാഗതവും ഒ.ടി. മുസ്തഫ ഫൈസി നന്ദിയും പറഞ്ഞു.


ഉമറലി തങ്ങളുടെ മൂന്നാം ഉറൂസ് മുബാറക്കിന്റെ ഭാഗമായി പാണക്കാട് മഖാമില്‍ നടത്തിയ സിയാറത്തിന് സയ്യിദ് ശമീര്‍ അലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. മൗലീദ് പാരായണത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ നേതൃത്വം നല്‍കി.