തെളിവില്ലാത്ത മുടിവാദത്തില്‍ നിന്നും പിന്തിരിയണം : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍

കുവൈത്ത് : കേരള സമൂഹത്തില്‍ വിവാദങ്ങള്‍ ഉയര്‍ത്തിയ സനദോ മറ്റു തെളിവുകളോ ഇല്ലാത്ത മുടി വാദത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്ന് കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. വിവാദം തുടങ്ങി ഇത്രയും കാലം പിന്നിട്ടിട്ടും വിവാദ മുടിക്ക് സനദ ഹാജരാക്കാന്‍ സാധിക്കാതെ വിശ്വാസികളെ ചൂഷണം ചെയ്ത് പണപ്പിരിവ് നടത്തുന്നത് നിറുത്തി വെക്കണമെന്നും സമുദായം മറ്റുള്ളവര്‍ക്കിയടില്‍ അവഹേളനത്തിന് പാത്രമാകുന്നത് തടയണമെന്നും പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ഔദ്യോഗിക പണ്ഡിത സഭ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് കീഴില്‍ എല്ലാ വിശ്വാസികളും അണിനിരന്ന് അസത്യത്തിനെതിരില്‍ പോരാടാന്‍ സമസ്തക്കും നമ്മുടെ പണ്ഡിതന്മാര്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കണമെന്നും സുന്നി കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു.