- ജുലായ് 2ന് ശനിയാഴ്ച വടക്കന്‍ ഏരിയ ലീഡേഴ്‌സ് മീറ്റ്
- ജുലായ് 3ന് ഞായറാഴ്ച തെക്കന്‍ ഏരിയ ലീഡേഴ്‌സ് മീറ്റ്
കാസര്‍കോട്: 'കര്‍മ്മചേതനത്തിന് ഒരു കൈത്താങ്ങ്' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തെക്കന്‍ – വടക്കന്‍ ഏരിയകളിലായി രണ്ട് ലീഡേഴ്‌സ് മീറ്റുകള്‍ സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ലീഡേഴ്‌സ് മീറ്റില്‍ ശാഖ, ക്ലസ്റ്റര്‍, മേഖല തലങ്ങളിലെ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, വര്‍ക്കിംഗ് സെക്രട്ടറി എന്നിവരും അതാത് ഏരിയകളില്‍ നിന്നുളള ജില്ലാ കൗണ്‍സിലര്‍മാരും സംബന്ധിക്കും.
പരിപാടിയില്‍ ആറ് മാസത്തെ കര്‍മ്മപദ്ധതി സമൂഹത്തിന് സമര്‍പ്പിക്കും. ജുലായ് രണ്ടിന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെര്‍ക്കള ഖൂവ്വത്തുല്‍ ഇസ്ലാം മദ്രസയില്‍ നടക്കുന്ന വടക്കന്‍ ഏരിയ ലീഡേഴ്‌സ് മീറ്റില്‍ കാസര്‍കോട്, ചെര്‍ക്കള, മുള്ളേരിയ, ബദിയടുക്ക, മഞ്ചേശ്വരം, എന്നീ മേഖലകളിലേയും ജുലായ് മൂന്നിന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നീലേശ്വരം ഇ.കെ.ടവറില്‍ നടക്കുന്ന തെക്കന്‍ ഏരിയ ലീഡേഴ്‌സ് മീറ്റില്‍ കാഞ്ഞങ്ങാട്, നീലേശ്വരം, പെരുമ്പട്ട, തൃക്കരിപ്പൂര്‍ എന്നീ മേഖലകളിലേയും നേതാക്കള്‍ സംബന്ധിക്കും. ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസിജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സലൂദ് നിസാമി, ഹാരീസ്ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പളളങ്കോട്, എം.എ.ഖലീല്‍, ഹാഷിം ദാരിമി ദേലംപാടി, താജുദ്ദീന്‍ ദാരിമി പടന്ന, മുഹമ്മദ് ഫൈസി കജ, സത്താര്‍ ചന്തേര, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തു ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, മുഹമ്മദലി നീലേശ്വരം തുടങ്ങിയവര്‍ സംബന്ധിച്ചു.