മുസ്ലിം മത വിദ്യാഭ്യാസ സ്ഥപനങ്ങള്‍ മതമൈത്രിയുടെ പ്രതീകമാവണം- തങ്ങള്‍

മുവാറ്റുപ്പുഴ: മുസ് ലിം മത വിദ്യാഭ്യാസ സ്ഥപനങ്ങള്‍ മതമൈത്രിയുടെ പ്രതീകമാവണമെന്നും ഇവിടെ നിന്നു സ്നേഹത്തിന്റേയും മതമൈത്രിയുടേയും സന്ദേശങ്ങളാണ് ഉയരേണ്ടതെന്നും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍. മുവാറ്റുപ്പുഴ ജാമിഅ: ബദരിയ: അറബി കോളേജിലെ ബിരുദ ദാന സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, പ്രഫ. ആലികുട്ടി മുസ്ലയാര്‍, പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞ് എന്നിവര്‍ പങ്കെടുത്തു.