തൃശൂര്‍ ജില്ലാ എസ്.കെ.എസ്.എഫ്. ആദര്‍ശ മുന്നേറ്റ യാത്രക്ക് ഉജ്വല തുടക്കം

പഴയന്നൂര്‍ : എസ്.കെ.എസ്.എഫ്. തൃശൂര്‍ ജില്ലാ കമ്മിറ്റി 17 ന് ചാവക്കാട്‌ വെച്ച് നടത്തുന്ന ആദര്‍ശ സമ്മേളന പ്രചരണാര്‍ത്ഥം നടത്തുന്ന ആദര്‍ശ മുന്നേറ്റ യാത്ര കാളിയറോഡ്‌ മഖാം സിയാറത്തോടെ ആരംഭിച്ചു. സമസ്ത ജില്ലാ പ്രസിഡന്‍റ് എസ്.കെ.തങ്ങള്‍ ജാഥാക്യാപ്റ്റന്‍ ഇബ്രാഹിം ഫൈസിക്ക് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. ജില്ലാ ഉപാധ്യക്ഷന്‍ പി.വൈ. ഇബ്രാഹിം അന്‍വരി അധ്യക്ഷത വഹിച്ചു. ഉസ്താദ്‌ ഹംസ ബിന്‍ ജമാല്‍ മുഖ്യപ്രഭാഷണം നടത്തി. പ്രവാചകകേശം കൈവശമുണ്ടെന്ന് അവകാശപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവരെയും പ്രവാചക തിരുശേഷിപ്പുകളെ അവഹേളിക്കുന്നവരെയും തിരിച്ചറിയണമെന്നും എസ്.എം.കെ. തങ്ങള്‍ ആവശ്യപ്പെട്ടു. ഷഹീര്‍ ദേശമംഗലം, ബഷീര്‍ ഫൈസി, നാസര്‍ ഫൈസി, ഹുസൈന്‍ ദാരിമി, ബഷീര്‍ കല്ലേപാടം, എന്നിവര്‍ പ്രസംഗിച്ചു. കാളിയാറോഡ്‌ പള്ളി ജാറം മാനേജര്‍ ബാപ്പുട്ടി, വിവിധ മഹല്ല് സെക്രട്ടറിമാരായ അബ്ദുല്‍ ജബ്ബാര്‍, അബ്ദുല്‍ റഹ്മാന്‍ കാസിം, പഴയന്നൂര്‍ മേഖലാ പ്രസിഡന്‍റ് ഉമര്‍ ഫൈസി, സെക്രട്ടറി നൌഫല്‍ അഷ്‌റഫ്‌ അന്‍വരി, ഉമര്‍ ബാഖവി എന്നിവര്‍ സംബന്ധിച്ചു.