കോഴിക്കോട് : ഇടിയങ്ങര അപ്പവാണിബ്ബ നേര്‍ച്ചയോടനുബന്ധിച്ച് നടത്തിയ അജ്മീര്‍ ഖാജ തങ്ങള്‍ അനുസ്മരണ സമ്മേളനം കോഴിക്കോട് ഖാസി മുഹമ്മദ് ജമലുല്ലൈലി തങ്ങള്‍ ഉത്ഘാടനം ചെയ്തു. പ്രൊ.ഐ.ടി.അബൂബക്കര്‍ മുസ്ലിയാര്‍ അദ്യക്ഷത വഹിച്ചു. എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി ,അബ്ദുല്‍ ഖഫൂര്‍ ഹയ്ത്മി, അബ്ദുല്‍ ഖഫൂര്‍ ദാരിമി എന്നിവര്‍ പ്രസംഗിച്ചു.