കെ. ഐ. സി പ്രഥമ യോഗം ഇന്ന്
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഐ.ടി സെല്ലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്‌ലാമിക് ക്ലാസ്സ് റൂ (കെ.ഐ.സി)മിന്റെ സുപ്രധാന യോഗം ഇന്ന് (വ്യാഴം) വൈകിട്ട് 3 മണിക്ക് കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ചേരും.
ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഒരു വര്‍ഷമായി ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന കെ.ഐ.സി. ഇതിനകം നിരവധി വിദേശ മലയാളികളുടെയടക്കം വിജ്ഞാന സമ്പാദനത്തിനും സംശയ ദൂരീകരണത്തിനും വഴിയൊരുക്കിയിട്ടുണ്ട്. യു.എ.ഇ ഔഖാഫിന്റെ ഏറ്റവും നല്ല പ്രബോധകനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് കരസ്ഥമാക്കിയ മലയാളി പണ്ഡിതന്‍ അബ്ദുസ്സലാം ബാഖവിയടക്കമുള്ള പണ്ഡിതരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കെ.ഐ.സി വിദേശത്തും കേരളത്തിലും നടക്കുന്ന സംഘടനാ പ്രോഗ്രാമുകളുടെ ലൈവ് പ്രക്ഷേപണം നടത്തിക്കൊണ്ട് ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.
ക്ലാസ്സ് റൂമിന്റെ ഭാവിപരിപാടികള്‍ ആസൂത്രണം നടത്താനുള്ള ഇന്നത്തെ യോഗത്തില്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ചെയര്‍മാന്‍ സയ്യിദ് പൂക്കോയ തങ്ങള്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അയ്യൂബ് കൂളിമാട്, ബശീര്‍ പനങ്ങാങ്ങര, സത്താര്‍ പന്തലൂര്‍, മുസ്തഫ അശ്രഫി, എം. ടി. അബൂബക്കര്‍ ദാരിമി, ആസ്വിഫ് പുളിക്കല്‍, ഉമര്‍ കൊളത്തൂര്‍, റിയാസ് ടി. അലി, മുസ്‌ത്വഫ ഹുദവി മുംബൈ, അമീന്‍ കൊരട്ടിക്കര, ഉസ്മാന്‍ എടത്തില്‍ പങ്കെടുക്കും.