പള്ളികള്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ - മുനവ്വറലി ശിഹാബ്തങ്ങള്‍

നാദാപുരം: മുസ്‌ലിം സമൂഹത്തിന്റെ സാംസ്‌കാരിക കേന്ദ്രങ്ങളാണ് പള്ളികളെന്നും പള്ളികള്‍ അലങ്കരിക്കേണ്ടത് ആരാധനകള്‍ കൊണ്ടാണെന്നും അല്ലാതെ ഭൗതികവിഭവങ്ങള്‍ കൊണ്ടല്ലെന്നും പാണക്കാട് മുനവ്വറലി ശിഹാബ്തങ്ങള്‍ പറഞ്ഞു.പുനര്‍നിര്‍മിച്ച മുടവന്തേരി ഒലുപ്പില്‍ ജുമഅത്ത് പള്ളി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുളിക്കൂല്‍ കുഞ്ഞിസൂഫി ഹാജി അധ്യക്ഷത വഹിച്ചു. മേനക്കോത്ത് അഹമ്മദ് മുസ്‌ല്യാര്‍, സൂപ്പി നരിക്കാട്ടേരി, ഷൗക്കത്തലി വെള്ളമുണ്ട, കെ.പി.സി.സി. തങ്ങള്‍, വളപ്പില്‍ കുഞ്ഞമ്മദ്, വയലോട്ട് അബ്ദുല്ല. വി.സി. ഹംസ എന്നിവര്‍ സംസാരിച്ചു.