മതത്തിന്റെ പേരിലുള്ള അതിക്രമങ്ങളെ ചെറുക്കണം- ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍

കാളികാവ്: മതവികാരങ്ങളെ മുറിപ്പെടുത്തി അസഹിഷ്ണുത വളര്‍ത്തുന്ന അതിക്രമങ്ങളെ ചെറുക്കണമെന്ന് സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പറഞ്ഞു. മതത്തിന് നിരക്കാത്ത പ്രവണതകളെ തടയുന്നതിന് പണ്ഡിതന്‍മാരും വിശ്വാസികളും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.കാളികാവ് ബി.ബി. ഓഡിറ്റോറിയത്തില്‍ ഖാസീസ് അസോസിയേഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മിസാല്‍ 2010 സംസ്ഥാന അവാര്‍ഡ് നേടിയ ഫരീദ് റഹ്മാനിക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. ഒ. കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സൈതാലി മുസ്‌ലിയാര്‍ മാമ്പുഴ, ജലീല്‍ ഫൈസി പുല്ലങ്കോട്, സി. ഹംസ, ഫരീദ് റഹ്മാനി, എം.എം. ദാരിമി, ബഹാഉദ്ദീന്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.