പൈതൃകത്തിന്റെ മഹിമ വിളിച്ചോതി SYS സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

'കാലികം', 'നവോത്ഥാനം', 'പൈതൃകം', 'മൌലിദ്‌ മജ്‌ലിസ്‌ 'സെഷനുകള്‍ ഇന്ന്‌
കാസര്‍ഗോഡ് : SYS അറുപതാം വാര്‍ഷിക സംസ്ഥാന മഹാ സമ്മേളനത്തിന് ചെര്‍ക്കള വാദീ ത്വൈബയില്‍ തുടക്കമായി. രാവിലെ നടന്ന ഭക്തി സാന്ദ്രമായ തളങ്കര മഖാം സിയാറത്തോടെയാണ് സമ്മേളനത്തിന് ഔപചാരികമായ തുടക്കമായത്. സിയാറത്തിന് അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബൈ നേതൃത്വം നല്‍കിഉച്ചക്കു ശേഷം നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രസിഡന്റ് ത്വാഖാ അഹ്മദ് അല്‍ അസ്ഹരി പതാക ഉയര്‍ത്തി.
വൈകുന്നേരം നടന്ന പ്രാരംഭ സെഷന്‍ ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. സുന്നി മഹല്ല് ഫെഡറേഷന്‍ സ്റ്റേറ്റ് ട്രഷറര്‍ ചെര്‍ക്കളം അബ്ദുളള
അധ്യക്ഷനായിരുന്നു. മമ്മുണ്ണി ഹാജി എം.എല്‍.എ സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. ഇസ്മാഈല്‍ ഹാജി കല്ലടുക്ക ഏറ്റു വാങ്ങി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
യു.എം. അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ പ്രാര്‍ത്ഥന നിര്‍വഹിച്ചു. SYS സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്, മെട്രോ മുഹമ്മദ് ഹാജി, ഹംദുളള സഈദ് എം.പി, എം. എല്‍. എമാരായ കെ മമ്മുണ്ണി ഹാജി, എന്‍. . നെല്ലിക്കുന്ന്, എം. ഉബൈദുളള, അഡ്വ. എം. ഉമ്മര്‍, ബി.. മൊയ്തീന്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, എം.സി മായിന്‍ ഹാജി, സി.ടി അഹ്മദലി, എം.സി ഖമറുദ്ദീന്‍ പ്രസംഗിച്ചു. ഉമര്‍ ഫൈസി മുക്കം സ്വാഗതവും മഹ്മൂദ് സഅദി നന്ദിയും പ്രകാശിപ്പിച്ചു.
ശേഷം നടന്ന ആത്മീയ വിചാരങ്ങളുടെ തസ്‌കിയ്യ സെഷന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ആത്മീയതയിലൂന്നിയ ജീവിതമാവണം വിശ്വാസികളുടേതെന്ന് അദ്ദേഹം പറഞ്ഞു. ഉമര്‍ മുസ്‌ലിയാര്‍ കയ്യോട് അധ്യക്ഷത വഹിച്ചു. എം.ടി അബ്ദുളള മുസ്‌ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, മരക്കാര്‍ ഫൈസി നിറമരുതൂര്‍ വിഷയാവതരണം നടത്തി. കെ. എ റഹ്മാന്‍ ഫൈസി ആമുഖ ഭാഷണം നടത്തി. അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.ടി. ഹംസ മുസ്‌ലിയാര്‍, ടി.കെ. പരീക്കുട്ടി ഹാജി, കെ.ഇ മുഹമ്മദ് മുസ്‌ലിയാര്‍ പ്രസംഗിച്ചു.
രാത്രി നടന്ന മജ്‌ലിസുന്നൂര്‍ സെഷന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ആത്മീയതയുടെ അഭാവമാണ് സാമൂഹികാപചയങ്ങള്‍ക്ക് കാരണമെന്നും ഭൗതിക ജീവിതത്തെ ആത്മീയ മൂല്യങ്ങള്‍ കൊണ്ട് അലങ്കരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലെലി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട് ആമുഖ ഭാഷണം നടത്തി. സയ്യിദ് ഹാശിം കുഞ്ഞി തങ്ങള്‍ കണ്ണൂര്‍, സയ്യിദ് അസ്‌ലം മശ്ഹൂര്‍ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, കെ.എസ്. അലി തങ്ങള്‍ കുമ്പോള്‍ നേതൃത്വം നല്‍കി. .എം. ഫരീദ് കളമശ്ശേരി നന്ദി പ്രകാശിപ്പിച്ചു.
- sys-waditwaiba

For more LIVE Records, Pls Visit www.kicrlive.com