SYS ആത്മജ്ഞാനത്തിന് തണലൊരുക്കി : സ്വാദിഖലി തങ്ങള്‍

കാസര്‍ഗോഡ് : കേരളമുസ്‌ലിംകളുടെ ആത്മജ്ഞാനത്തിന് തുണയായത് സമസ്തയുടെയും പോഷകസംഘങ്ങളുടെയും സാന്നിദ്ധ്യമാണെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാസര്‍ഗോഡ് വാദീത്വയ്ബയില്‍ സുന്നിയുവജന സംഘം അറുപതാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മദ്‌റസകളിലൂടെയാണ് കേരളത്തില്‍ ഇസ്‌ലാമിക സമൂഹം അവരുടെ അസ്തിത്വം രൂപപ്പെടുത്തിയെടുത്തത്. ഈ അതുല്യമായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഊന്നുവടിയായി പ്രവര്‍ത്തിച്ച യുവജന പ്രസ്ഥാനമാണ് SYS'; തങ്ങള്‍ പറഞ്ഞു. സമസ്തയുടെ യുവജന വിദ്യാര്‍ത്ഥി വിഭാഗങ്ങളെല്ലാം ചേര്‍ന്നാണ് കേരളീയ മുസ്ലിം സംസ്‌കാരത്തില്‍ വെളിച്ചം തീര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
'വിദ്യാഭ്യാസത്തിലൂടെയാണ് പൈതൃകം രൂപപ്പെട്ടു വന്നത്. പൈതൃകം കാത്തുസൂക്ഷിച്ചതാണ് കേരള മുസ്ലിം സമൂഹത്തിന്റെ വിജയ രഹസ്യം. ഇസ്‌ലാമിക പൈതൃകത്തിന്റെ മഹിമ അനുഷ്ഠാനങ്ങൡലന്ന പോലെ ആചാരങ്ങളിലും കര്‍മ്മങ്ങളിലുമെല്ലാം മുസ്‌ലിം സമൂഹം പ്രകടമാക്കണം'; തങ്ങള്‍ പറഞ്ഞു.
ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷപ്രഭാഷണം നിര്‍വ്വഹിച്ച ഉദ്ഘാടന സെഷനില്‍ പ്രഫസര്‍ കെ.ആലിക്കുട്ടി മുസ്ലിയാര്‍, കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍., എം.സി.കമറുദ്ദീന്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.
- sys-waditwaiba