ബദിയടുക്ക : 2015 ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്തില്‍ വെച്ച് നടക്കുന്ന എസ് കെ എസ് എസ് എഫ് സംസ്ഥാന സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി ബദിയടുക്ക മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മേഖല സമ്മേളനവും സമര്‍ഖന്ദ് സന്ദേശയാത്രയും ഫെബ്രുവരി 12, 13, 14 തീയ്യതികളില്‍ സംഘടിപ്പിക്കാന്‍ പ്രസിഡന്റ് സുബൈര്‍ ദാരിമി പൈക്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മേഖലാ പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു. മുന്‍ ജില്ലാ ജന.സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. ആദം ദാരിമി നാരമ്പാടി, ശാഹുല്‍ ഹമീദ് അര്‍ശദി ഉക്കിനടുക്ക, റസാഖ് അര്‍ശദി കുമ്പഡാജെ, ബഷീര്‍ മൗലവി കുമ്പഡാജെ, സിദ്ദീഖ് ബെളിഞ്ചം, അബ്ദുല്‍ ഹമീദ് ഖാസിമി പൈക്ക, സവാദ് ഫൈസി മാവിനക്കട്ട, സത്താര്‍ അസ്ഹരി കുഞ്ചാര്‍, അസീസ് പാട്‌ലടുക്ക, സിദ്ധീഖ് ബാപാലിപ്പനം, ലത്തീഫ് മാര്‍പ്പിനടുക്ക, അഷ്‌റഫ് ചക്കുടല്‍, മുഹമ്മദ് മാര്‍പ്പിനടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.
- Rasheed belinjam