SKIC റിയാദ് പ്രോവിയന്‍സ് കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യ ജാലിക ശ്രദ്ധേയമായി

റിയാദ് : ഇന്ത്യയുടെ പാരമ്പര്യമുള്ള മതേതരത്വം നിലനിര്‍ത്തുന്നതിലും കാത്ത് സൂക്ഷിക്കുന്നതിലും എസ് കെ എസ് എസ് എഫ് രാജ്യത്തിനകത്തും പുറത്തും വര്‍ഷങ്ങളായി രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി നടത്തി വരുന്ന മനുഷ്യ ജാലിക ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായി മാറി കഴിഞ്ഞിട്ടുണ്ട്. 

1937 ല്‍ നിയമമാക്കപ്പെടുകയും രാജ്യത്തിന്റെ സ്വാതന്ത്യത്തിന് ശേഷം നിലനിര്‍ത്തുകയും ചെയ്യുന്ന മുസ്ലിം വ്യക്തി നിയമം ഉള്‍പ്പെടെ എല്ലാ ജന വിഭാഗങ്ങളുടെയും വിശ്വാസാചാരങ്ങള്‍ ബഹുമാനിക്കപ്പെടുകയും നിലനില്‍ക്കുകയും വേണം. അത് കൊണ്ട് തന്നെ ഏക സിവില്‍ കോഡ് നാടിനാപത്താണ്. നാനാത്വത്തില്‍ ഏകത്വം നയമായി സ്വീകരിച്ച ഇന്ത്യയുടെ സവിശേഷമായ ഫെഡറിലിസത്തെ തകര്‍ക്കും വിധം, ഫാഷിസം അധികാരത്തില്‍ കയറിയ പുതിയ സാഹചര്യത്തില്‍ പാരമ്പര്യത്തിന്റെയും, സൗഹൃദത്തിന്റെയും, ആശയം പ്രയോഗവലക്കരിക്കുന്ന മനുഷ്യ ജാലികയുടെ പ്രസക്തി വര്‍ദ്ധിച്ചു വരികയാണെന്ന് എസ് കെ ഐ സി റിയാദ് പ്രോവിയന്‍സ് കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യ ജാലികാ സംഗമം അഭിപ്രായപ്പെട്ടു.

മതസൗഹാര്‍ദത്തിന്റെ ഇന്ത്യ നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമണെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച എന്‍ ആര്‍ കെ ചെയര്‍മാന്‍ ബാലചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

എസ് കെ ഐ സി റിയാദ് പ്രസിഡണ്ട് അബൂബക്കര്‍ ദാരിമി പുല്ലാര പ്രാര്‍ത്ഥന നടത്തി. മനുഷ്യ ജാലികാ ഗാനാലാപനം അബ്ദുറഹ്മാന്‍ ഹുദവി പട്ടാമ്പിയും, പ്രതിജ്ഞാ വാചകം അസ്‌ലം മൗലവി അടക്കാതോടും ചൊല്ലി കൊടുത്തു. എസ് കെ ഐ സി റിയാദ് ചെയര്‍മാന്‍ മുസ്തഫ ബാഖവി പെരുമുഖം അധ്യക്ഷത വഹിച്ചു. പ്രമേയ പ്രഭാഷണം അബൂബക്കര്‍ ഫൈസി മലയമ്മ നിര്‍വ്വഹിച്ചു. 
അലവിക്കുട്ടി ഒളവട്ടൂര്‍,മൊയ്തീന്‍ കോയ പെരുമുഖം, വി കെ മുഹമ്മദ് കണ്ണൂര്‍, ഒ പി അഷ്‌റഫ് മൗലവി, മുഹമ്മദ് രാജ ലൈലാ അഫ്‌ലാജ് ആശംസകള്‍ നേര്‍ന്നു.
സമദ് പെരുമുഖം, മുഹമ്മദാലി ഹാജി, അബൂബക്കര്‍ ബാഖവി, അബ്ദുറഹ്മാന്‍ ഫറോക്ക്, ഹബീബുള്ള പട്ടാമ്പി,ശാഫി വടക്കേകാട്, സെയ്താലി വലമ്പൂര്‍, നൗഷാദ് തലശ്ശേരി, അലി വയനാട് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അബ്ദുറസാഖ് വളക്കൈ സ്വാഗതവും, എന്‍ സി മുഹമ്മദ് കണ്ണൂര്‍ നന്ദിയും പറഞ്ഞു.
- Alavikutty Olavattoor