ഇസ പ്രസിദ്ധീകരിച്ച റണ്‍ ടു സമര്‍ഖന്ദ് സംഘടനാ ഗാന സി.ഡി. പ്രകാശനം ചെയ്തു

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടനയുടെ പ്രസിദ്ധീകരണ വിഭാഗമായ ഇസ പ്രസിദ്ധീകരിച്ച റണ്‍ ടു സമര്‍ഖന്ദ്' സംഘടനാ ഗാനങ്ങള്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ എഞ്ചിനീയര്‍ മാമുകോയ ഹാജിക്ക് സീഡി നല്‍കി പ്രകാശനം ചെയ്തു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ ബാപ്പു വെള്ളിപ്പറമ്പ് രചിച്ച് റശീദ് ഫൈസി വെള്ളായിക്കോട് സംവിധാനം ചെയ്ത ഗാനങ്ങള്‍ ബാദുഷ മഞ്ചേരി, ഫൈസല്‍ കാരാട്, റബീഉല്ല, ജംഷാദ് കുറ്റിക്കടവ്, നൂരിഷ്‌നിദാന്‍ എന്നിവരാണ് പാടിയിട്ടുള്ളത്. ചടങ്ങില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുറസാഖ് ബുസ്താനി, എം പി കടുങ്ങല്ലൂര്‍, സി.എച്ച്ത്വയ്യിബ് ഫൈസി, കെ എന്‍ എസ് മൗലവി, അയ്യൂബ്ബ് കൂളിമാട് തുടങ്ങിയവര്‍ സംസാരിച്ചു.
- Sathya Dhara