കാഞ്ഞങ്ങാട് : പലസ്തീന് ഗസയിലെ തുടരുന്ന രോദനവും ചിതറുന്ന ശരീരാവയവങ്ങളില്‍ നിന്നുതിരുന്ന ചോരതുള്ളികളും ലോക മാനവികതയെ നൊമ്പരിപ്പിച്ചുക്കൊണ്ടിരിക്കുമ്പോള് പലസ്തീന് ജനതക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും പ്രാര്‍ത്ഥിച്ചും കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ചുമുള്ള ഹാദിയ പ്രമേയാവതരണം ശ്രദ്ധേയമായി. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഹുദവി പണ്ഡിതരുടെ കൂട്ടായ്മ ഹുദവീസ് അസോസിയേഷന് ഫോര്‍ ഡെവോറ്റഡ് ഇസ്ലാമിക് ആക്ടിവിറ്റീസ് (ഹാദിയ) മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചതുര്‍ദിന റമളാന്‍ പ്രഭാഷണ പരമ്പരയിലെ രണ്ടാം ദിവസ വേദിയിലാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടത്. ദുര്‍ബലരായ കൂട്ടികളും അബല സ്തീകളുമടക്കമുള്ള പലസ്തീന് ജനതക്കെതിരെയുള്ള ജൂത സിയോണിസ്റ്റ് ലോബിയുടെ ഏകപക്ഷീയമായ ഉന്മൂലനമുറകള് തുടരുമ്പോഴും ആഗോള സമൂഹവും ഐക്യ രാഷ്ട്ര സഭയും മൗനം പാലിക്കുന്നത് കൊടിയ അക്രമമാണെന്ന് പ്രമേയത്തില്‍ വിശദീകരിക്കപ്പെടുന്നു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് പ്രമേയം അവതരിപ്പിച്ചു. സി. മുഹമ്മദ് കുഞ്ഞി അവതാരകനായിരുന്നു.
- MIC Chattanchal Kasaragod