ബഹ്റൈന്‍ SKSSF ഈദ് സുദിനത്തില്‍ കഥാപ്രസംഗം സംഘടിപ്പിക്കുന്നു

മനാമ : SKSSF ബഹ്‌റൈന്‍ ഈദ് സുദിനത്തില്‍ ഇസ്‌ലാമിക കഥാപ്രസംഗം സംഘടിപ്പിക്കുന്നു. കേരളീയ സമാജത്തില്‍ രാത്രി 8:30 നു നടക്കുന്ന പരിപാടിയില്‍ പ്രമുഖ കാഥികനും SKSSF സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗവുമായ കെ.എന്‍.എസ് മൗലവി തിരുവമ്പാടി 'കണ്ണീരില്‍ കുതിര്‍ന്ന ഖബറിടം' എന്ന കഥ അവതരിപ്പിക്കും. കേരളത്തിലും ഗള്‍ഫ് മേഖലയിലും നിരവധി സ്റ്റേജുകളില്‍ ഇസ്‌ലാമിക കഥാപ്രസംഗരംഗത്ത് തന്റേതായ ശൈലിയിലൂടെ ജനമനസ്സുകളില്‍ ഇടംപിടിച്ച കഥാഅവതാരകനാണദ്ദേഹം. പിന്നണിയില്‍ പ്രമുഖ ഗായകരായ ഷമീര്‍ പേരാമ്പ്ര, അജ്മല്‍ റോശന്‍ എടപ്പാള്‍ എന്നിവര്‍ അണിനിരക്കും. പരിപാടിയുടെ ഉദ്ഘാടനം സമസ്ത കേരള സുന്നീ ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ നിര്‍വഹിക്കും. സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയിലേക്ക് എത്തിച്ചേരാന്‍ വിവിധ ഏരിയകളില്‍ നിന്ന് വാഹനസൗകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക് 33413570, 34364462 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
- Samastha Bahrain