മണ്ണാര്‍ക്കാട് : ഫലസ്തീനിലെ ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കുന്നതിന് ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും ഇസ്രാഈലിന്റെ ക്രൂരതക്കെതിരെ എല്ലാ മനുഷ്യ സ്‌നേഹികളും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും സമസ്ത സെക്രട്ടറിയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം ബാപ്പുമുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രമുഖ പ്രഭാഷകന്‍ നൗഷാദ് ബാഖവിയുടെ സംസ്ഥാനതല റമസാന്‍ പ്രഭാഷണത്തിന്റെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷത വഹിച്ചു.കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ദുആ മജ്‌ലിസിന് നേതൃത്വം നല്‍കി.
അഡ്വ. എന്‍ ഷംസുദ്ധീന്‍ എം എല്‍ എ, സി.പി ബാപ്പു മുസ്‌ലിയാര്‍, മുസ്തഫ അഷ്‌റഫി കക്കുപ്പടി, ഹബീബ് ഫൈസി കോട്ടോപ്പാടം, റഫീഖ് കുന്തിപ്പുഴ,ജാസ് അലി ഹാജി,ബഷീര്‍ അലനല്ലൂര്‍, കുടു അബ്ബാസ് ഹാജി, കുടു അലി ഹാജി, ബഷീര്‍ ഫാഇദ, ടി.എ സലാം മാസ്റ്റര്‍, വി.കെ അബൂബക്കര്‍, ടി അബ്ദുല്ല വാഴമ്പുറം, ടി ടി ഉസ്മാന്‍ ഫൈസി, മൊയ്തീന്‍ ഹാജി, മുഹമ്മദലി മാസ്റ്റര്‍, ടി. കെ സുബൈര്‍ മൗലവി, ആരിഫ് ചങ്ങലീരി, ശാഫി ഫൈസി കോല്‍പ്പാടം, റഹീം ഫൈസി അക്കിപ്പാടം,സുലൈമാന്‍ ഹാജി, അബു മാസ്റ്റര്‍, ഹമീദ് ഹാജി, ഹബീബ് ഹാജി പാലക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
അന്‍വര്‍ സാദിഖ് ഫൈസി സ്വാഗതവും ഷമീര്‍ ഫൈസി കോട്ടോപ്പാടം നന്ദിയും പറഞ്ഞു. മൂന്നു ദിവസങ്ങളിലായി നടന്നു വരുന്ന റമസാന്‍ പ്രഭാഷണത്തിന്ന് സമസ്ത പ്രസിഡന്റ് ആനക്കര കോയക്കുട്ടി മുസ്‌ലിയാരുടെ പ്രാര്‍ത്ഥന സമ്മേളനത്തോടെ ഇന്ന് സമാപിക്കും . എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് മുഖ്യാതിഥിയായിരിക്കും.