സമസ്ത: പൊതുപരീക്ഷ: 93.87% വിജയം, റാങ്കുകള്‍ പെണ്‍കുട്ടികള്‍ തൂത്തുവാരി


കോഴിക്കോട് : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2014 ജൂണ്‍ 7, 8 തിയ്യതികളില്‍ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, യു.എ.ഇ., ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, സഊദി അറേബ്യ എന്നിവിടങ്ങളിലെ 9389 മദ്‌റസകളിലെ 5,7,10,+2 ക്ലാസുകളില്‍ നടത്തിയ പൊതുപരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത 2,24,007 വിദ്യാര്‍ത്ഥികളില്‍ 2,16,379 പേര്‍ പരീക്ഷക്കിരുന്നതില്‍ 2,03,125 പേര്‍ വിജയിച്ചു (93.87%).
അഞ്ചാം തരത്തില്‍ മലപ്പുറം ജില്ലയിലെ ചെറുകര റെയ്ഞ്ച് പള്ളിപ്പടി ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ(അ.നമ്പര്‍: 5247)യിലെ (രജി. നമ്പര്‍: 74921) റിന്‍ഷാന D/o. ബശീര്‍ 500ല്‍ 494 മാര്‍ക്ക് നേടി ഒന്നാം റാങ്കും, പാലക്കാട് ജില്ലയിലെ വിളയൂര്‍ റെയ്ഞ്ച് വള്ളിയത്ത്കുളമ്പ് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ (അ.നമ്പര്‍: 4240)യിലെ (രജി. നമ്പര്‍: 65802) ഫാത്തിമ നസ്വീഹ വി.ടി D/o. ഉമര്‍ ഫൈസി 500ല്‍ 493 മാര്‍ക്ക് നേടി രണ്ടാം റാങ്കും, കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂര്‍ റെയ്ഞ്ച് പുത്തന്‍പള്ളി സിറാജുല്‍ ഇസ്‌ലാം മദ്‌റസ (അ.നമ്പര്‍: 27)യിലെ (രജി.നമ്പര്‍:23858) റസ്‌ലീന കെ D/o. അബ്ദുല്‍സലീം, വയനാട് ജില്ലയിലെ കമ്പളക്കാട് റെയ്ഞ്ച് കമ്പളക്കാട് മദ്‌റസത്തുല്‍ അന്‍സാരിയ്യ(അ.നമ്പര്‍: 248)യിലെ (രജി.നമ്പര്‍: 33699) ഫാത്തിമ റിനു കെ.വി. D/o. അബ്ദുന്നാസിര്‍, മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി റെയ്ഞ്ച് ചെരക്കാപറമ്പ് ഹയാത്തുല്‍ ഇസ്‌ലാം (അ.നമ്പര്‍: 2271)യിലെ (രജി.നമ്പര്‍: 74018) ഫാത്തിമ ഉമ്മുല്‍ഫള്‌ല സി D/o. ഹസൈനാര്‍, കോഴിക്കോട് ജില്ലയിലെ താമരശ്ശേരി റെയ്ഞ്ച് കൂടത്തായ് ദാറുല്‍ ഉലൂം മദ്‌റസ(അ.നമ്പര്‍: 850)യിലെ (രജി.നമ്പര്‍: 36113) അഫ്‌ന പി D/o. അബ്ദുല്‍ഖാദിര്‍, കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ റെയ്ഞ്ച് പെടയങ്കോട് അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസ(അ.നമ്പര്‍: 3782)യിലെ (രജി.നമ്പര്‍: 19044) ജാസീറ കെ D/o. ഇസ്മാഈല്‍ എന്നിവര്‍ 500ല്‍ 491 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി. അഞ്ചാം തരത്തില്‍ 3492 ഡിസ്റ്റിംങ്ഷനും, 16094 ഫസ്റ്റ് ക്ലാസും, 15305 സെക്കന്റ് ക്ലാസും, 66435 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 1,01,325 പേര്‍ വിജയിച്ചു (92.51%).
ഏഴാം തരത്തില്‍ മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ റെയ്ഞ്ച് മുണ്ടിതൊടി ബാബുല്‍ ഉലൂം മദ്‌റസ(അ.നമ്പര്‍: 287)യിലെ (രജി. നമ്പര്‍: 37648) നസീബ കെ.പി. D/o. ഫൈസല്‍ 400ല്‍ 396 മാര്‍ക്ക് നേടി ഒന്നാം റാങ്കും, യു.എ.ഇ.യിലെ അബൂദാബി മദ്‌റസത്തുമാലിക് ബ്‌നു അനസ് മദ്‌റസ (അ.നമ്പര്‍: 6144)യിലെ (രജി. നമ്പര്‍: 84782) ശിഫ്‌ന എം.പി. D/o. മുഹമ്മദ് ബശീര്‍ 400ല്‍ 395 മാര്‍ക്ക് നേടി രണ്ടാം റാങ്കും, തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം റെയ്ഞ്ച് വഴിമുക്ക്  ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ(അ.നമ്പര്‍:  2779)യിലെ (രജി. നമ്പര്‍: 84410) സമീറ എസ്.ആര്‍. D/o. സയ്യിദ് അലി, മലപ്പുറം ജില്ലയിലെ കൊടശ്ശേരി റെയ്ഞ്ച് എരഞ്ഞാംപൊയില്‍ മിസ്ബാഹുല്‍ ഉലൂം മദ്‌റസ (അ.നമ്പര്‍: 8285)യിലെ (രജി. നമ്പര്‍: 43283) ഫസ്‌ന വി.പി. D/o. സിദ്ദീഖ് എന്നിവര്‍ 400ല്‍ 394 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി. ഏഴാം തരത്തില്‍ 4235 ഡിസ്റ്റിംങ്ഷനും, 18877 ഫസ്റ്റ് ക്ലാസും, 14652 സെക്കന്റ് ക്ലാസും, 40758 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 78522 പേര്‍ വിജയിച്ചു (95.49%).
പത്താം തരത്തില്‍ മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി റെയ്ഞ്ച് ചെരക്കാപറമ്പ്-കല്ലിങ്ങല്‍ മിഫ്താഹുല്‍ ഉലൂം മദ്‌റസ(അ.നമ്പര്‍: 3150)യിലെ  (രജി. നമ്പര്‍:17414) ശിഫാ ശെറിന്‍ സി.കെ. D/o. അബ്ദുല്‍മുനീര്‍ 400ല്‍ 391 മാര്‍ക്ക് നേടി ഒന്നാം റാങ്കും, മങ്കടപള്ളിപ്പുറം റെയ്ഞ്ച് മഠത്തുംപുറം അന്‍സ്വാറുല്‍ ഇസ്‌ലാം മദ്‌റസ (അ.നമ്പര്‍:1472)യിലെ (രജി.നമ്പര്‍:18557) ശിബ്‌ല പി.കെ. D/o. ഇബ്രാഹീം, പാലക്കാട് ജില്ലയിലെ പള്ളിപ്പുറം റെയ്ഞ്ച് ചെറുകുടങ്ങാട് ഖുദ്ദാമുല്‍ ഇസ്‌ലാം മദ്‌റസ (അ.നമ്പര്‍: 1763)യിലെ (രജി.നമ്പര്‍: 16254) റാഫിഅ വി.പി. D/o. മുഹമ്മദലി എന്നിവര്‍ 400ല്‍ 390 മാര്‍ക്ക് നേടി രണ്ടാം റാങ്കും, മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി റെയ്ഞ്ച് ചുഴലി മുര്‍ശിദുസ്സിബിയാന്‍ മദ്‌റസ (അ.നമ്പര്‍: 1157)യിലെ (രജി.നമ്പര്‍: 20181) മുര്‍ശിദ കെ.കെ. D/o. അബ്ദുല്‍മജീദ്, ഒമാനിലെ മസ്‌ക്കറ്റ്-തരീഫ് മിസ്ബാഹുല്‍അനാം മദ്‌റസ (അ.നമ്പര്‍: 9131)യിലെ (രജി.നമ്പര്‍: 24083) ഫാത്വിമ നിദ പി.കെ. D/o. മുനീര്‍ എന്നിവര്‍ 400ല്‍ 388 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി. പത്താം തരത്തില്‍ 941 ഡിസ്റ്റിംങ്ഷനും, 4656 ഫസ്റ്റ് ക്ലാസും, 4012 സെക്കന്റ് ക്ലാസും, 12162 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 21771 പേര്‍ വിജയിച്ചു (94.67%).
പ്ലസ്ടു പരീക്ഷയില്‍ കോഴിക്കോട് ജില്ലയിലെ പന്നിയങ്കര റെയ്ഞ്ച് ചക്കുംകടവ് ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ (അ.നമ്പര്‍: 1127)യിലെ (രജി. നമ്പര്‍: 747) ജുവൈരിയ്യ എന്‍.വി D/o. അബ്ദുസ്സലീം 400ല്‍ 386 മാര്‍ക്ക് നേടി ഒന്നാം റാങ്കും, കാസര്‍ഗോഡ് ജില്ലയിലെ തളങ്കര റെയ്ഞ്ച് ഹാശിം സ്ട്രീറ്റ് മദ്‌റസത്തുരിഫാഇയ്യ(അ.നമ്പര്‍: 4724)യിലെ (രജി. നമ്പര്‍: 80) നുഅ്മാനുല്‍ഹഖ് കെ.എ. S/o. അബൂബക്കര്‍ 400ല്‍ 382 മാര്‍ക്ക് നേടി രണ്ടാം റാങ്കും, കോഴിക്കോട് ജില്ലയിലെ പന്നിയങ്കര റെയ്ഞ്ച് ചക്കുംകടവ് ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ (അ.നമ്പര്‍: 1127)യിലെ (രജി.നമ്പര്‍: 749) ഫാത്തിമ നിമിഷ എന്‍.വി. D/o. നാസര്‍, (രജി.നമ്പര്‍: 746) ജാസ്മിന്‍ എന്‍.വി. D/o. ജഅ്ഫര്‍ എന്നിവര്‍ 400ല്‍ 378 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി. പ്ലസ്ടു ക്ലാസ്സില്‍ 59 ഡിസ്റ്റിംങ്ഷനും, 255 ഫസ്റ്റ് ക്ലാസും, 250 സെക്കന്റ് ക്ലാസും, 943 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 1507 പേര്‍ വിജയിച്ചു (93.14%).
ആകെ വിജയിച്ച 2,03,125 പേരില്‍ 8,726 പേര്‍ ഡിസ്റ്റിംഷനും, 39,882 പേര്‍ ഫസ്റ്റ് ക്ലാസും, 34,219 പേര്‍ സെക്കന്റ് ക്ലാസും, 1,20,298 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ മലപ്പുറം ജില്ലയില്‍ 82,181 പേര്‍ വിജയം നേടി. ഏറ്റവും കുറച്ചു പരീക്ഷാര്‍ത്ഥികളെ പങ്കെടുപ്പിച്ച കോട്ടയം ജില്ലയില്‍ 199 പേര്‍ വിജയം വരിച്ചു. ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ കര്‍ണ്ണാടകയിലെ ദക്ഷിണകന്നട ജില്ലയില്‍ 7,090 പേര്‍ വിജയിച്ചു. ഏറ്റവും കുറവു വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരുന്ന ഹാസന്‍ ജില്ലയില്‍ 33 പേരും വിജയിച്ചു. വിദേശ രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തിയ യു.എ.ഇ.യില്‍ 496 പേരും, കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെ നേരിട്ട മലേഷ്യയില്‍ നിന്ന് 14 പേരും വിജയിച്ചു.
ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് 128 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2014 ഓഗസ്റ്റ് 17ന് ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ''സേ''പരീക്ഷക്കിരിക്കാവുന്നതാണ്. ഓഗസ്റ്റ് 12ന് മുമ്പ് 80രൂപ ഫീസടച്ചു സേപരീക്ഷക്ക് രജിസ്തര്‍ ചെയ്യണം. നിശ്ചിത ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫോറം താഴെപറയുന്ന സമസ്ത വെബ്‌സൈറ്റുകളില്‍ നിന്ന് ലഭിക്കുന്നതാണ്.
മാര്‍ക്ക് ലിസ്റ്റ് 128 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ജൂലൈ 17 വ്യാഴാഴ്ച പകല്‍ 11മണിക്ക് വിതരണം ചെയ്യും. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ 2014 ഓഗസ്റ്റ് 9 വരെ സ്വീകരിക്കും. ഫീസ് 80രൂപ. റാങ്ക് ജേതാക്കള്‍ക്കും, അവരുടെ അധ്യാപകര്‍ക്കും ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. പ്ലസ്ടു ക്ലാസില്‍ ഒന്നാം റാങ്ക് ജേതാവിനും, അധ്യാപകനും, സ്ഥാപനത്തിനും പാണക്കാട് സയ്യിദ് ഉമര്‍ അലി ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡായ 5000 രൂപ വീതം നല്‍കും. പരീക്ഷാ ഫലം  www.samastha.info, www.result.samastha.info എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കുമെന്ന് 
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ചെയര്‍മാന്‍-സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ്
പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, പ്രസിഡന്റ്-സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്
കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി-സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്
ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, സെക്രട്ടറി-സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്
പിണങ്ങോട് അബൂബക്കര്‍, മാനേജര്‍-സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ 
- SKIMVBoardSamasthalayam Chelari