ദുബൈ : ദുബൈ ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (12/07/ 2014) ശനിയാഴ്ച രാത്രി 10 മണിക്ക് ഖുസൈസ് ജംഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ വെച്ച് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മഅ്മൂന്‍ ഹുദവി വണ്ടൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. വ്യാഴാഴ്ച ദുബൈ എയര്‍പോര്‍ട്ടില്‍ ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രതിനിധികള്‍, ദുബൈ സുന്നി സെന്റര്‍, SKSSF UAE നാഷണല്‍, ദുബായ് സ്റ്റേറ്റ് കമ്മിറ്റികള്‍ ചേര്‍ന്ന് ഹമീദ് ഫൈസിക്ക് രാജോചിത സ്വീകരണം നല്കി. 101 അംഗ വളണ്ടിയര്‍ വിംഗ് ദുബായ് സുന്നി സെന്റെറില്‍ ഒത്തുചേര്‍ന്നു. പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ഇഫ്താറിനുള്ള വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയതായി ഫുഡ് കമ്മിറ്റി അറിയിച്ചു. ഇന്ന് വൈകുന്നേരം 05 മണി മുതല്‍ ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഫ്രീ ബസ് സര്‍വീസ് നടത്തുമെന്ന് ട്രാന്‍സ്പോര്‍ട്ട് ചെയര്മാന് ഷമീം പന്നൂര്, കോ ഓര്ഡീനേറ്റര് അഭിലാഷ് ഖാദര്‍ അറിയിച്ചു. പരിപാടി വിജയിപ്പിക്കാന്‍ ദുബായ് സുന്നി സെന്റര്‍, SKSSF U.A.E., ദുബൈ സ്റ്റേറ്റ് നേതാക്കന്മാര് മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തു. ഇന്നലത്തെ മിഡിലീസ്റ്റ് ചന്ദ്രികയില്‍ SKSSF ദുബായ് സ്റ്റേറ്റ് കമ്മിറ്റി പ്രഭാഷകരുടെ ആകര്‍ഷണീയമായ പരസ്യം പ്രസിദ്ധീകരിച്ചു.
- Sharafudheen Perumalabad