പെരിന്തല്‍മണ്ണ തഹ്ഫിളുല്‍ ഖുര്‍ആന്‍ കോളേജ് റമളാന്‍ പ്രഭാഷണം ആരംഭിച്ചു

ഹമീദലി ശിഹാബ് തങ്ങള്‍
ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
പെരിന്തല്‍മണ്ണ : SYS മണ്ഡലം കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന തഹ്ഫിളുല്‍ ഖുര്‍ആന്‍ കോളേജ് കമ്മിറ്റിയുടെ മൂന്നാമത് ചതുര്‍ദിന റമളാന്‍ പ്രഭാഷ ണം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യക്കുരുതിക്കിരയായ ഫലസ്തീന്‍ പോരാളികള്‍ക്ക് തങ്ങള്‍ പ്രതേ്യകം പ്രാര്‍ത്ഥന നടത്തി. എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് പി ടി അലി മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി. എ കെ സി എം തങ്ങള്‍, ഒ എം എസ് തങ്ങള്‍, എന്‍ അബ്ദുളള ഫൈസി, സി എം അബ്ദുള്ള, ടി ടി ശറഫുദ്ദീന്‍ ഹാജി, മറ്റത്തൂര്‍ ഉമ്മര്‍ ഹാജി, ശമീര്‍ ഫൈസി വലമ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സിദ്ധീഖ് ഫൈസി അമ്മിനിക്കാട് സ്വാഗതവും, പി എ അസീസ് പട്ടിക്കാട് നന്ദിയും പറഞ്ഞു.
- SIDHEEQUE FAIZEE AMMINIKKAD