ദാറുല്‍ ഹുദാ അഡ്മിഷന്‍; അപേക്ഷകള്‍ ജൂലൈ 18 വരെ സ്വീകരിക്കും

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സെക്കന്ററി ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രവേശന പരീക്ഷക്കുള്ള അപേക്ഷകള്‍ ജൂലൈ 18 റംസാന്‍ (20) വെള്ളി വരെ സ്വീകരിക്കും. സമസ്തയുടെ അഞ്ചാം ക്ലാസ് പാസ്സായ ജൂലൈ പതിനേഴിന് പതിനൊന്നരവയസ്സ് കവിയാത്ത ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സെക്കന്ററി യിലേക്കും സമസ്തയുടെ മൂന്നാം ക്ലാസ് പൂര്‍ത്തിയാക്കിയ ഒമ്പത് വയസ്സ് കവിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലേക്കും അപേക്ഷിക്കാം. അറബി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളും പ്രസംഗ-തൂലികാ പാടവവും കംപ്യൂട്ടര്‍ പരിജ്ഞാനവും ഇസ്‌ലാമിക് വിഷയങ്ങളില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലായി പി.ജി പഠനവുമടങ്ങുന്ന പന്ത്രണ്ടു വര്‍ഷത്തെ കോഴ്‌സാണ് ദാറുല്‍ഹുദാ വിഭാവനം ചെയ്യുന്നത്. ദാറുല്‍ ഹുദായിലും അഫിലിയേറ്റഡ് യു.ജി കോളേജുകളിലുമായി ആഗസ്ത് അഞ്ചിനു നടക്കുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിലൂടെ അപേക്ഷകര്‍ നല്‍കിയ ഓപ്ഷന്‍ പ്രകാരമാണ് പ്രവേശനം നല്‍കുക
അപേക്ഷാ ഫോറം, പ്രോസ്പക്ടസ് എന്നിവ 50 രൂപക്ക് ദാറുല്‍ ഹുദാ ഓഫീസില്‍ നിന്നോ അതതു അഫിലിയേറ്റഡ് സ്ഥാപനങ്ങളില്‍ നിന്നോ ലഭിക്കും. ദാറുല്‍ ഹുദായുടെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 0494 2463155 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- Darul Huda Islamic University