മുസ്തഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണം കുവൈത്തില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രഭാഷണം 17,18 തിയ്യതികളില്‍

കുവൈത്ത് സിറ്റി : 'വിശുദ്ധ റമദാന്‍; സുകൃതമൊരുക്കാം, സല്‍വൃത്തരാകാം' എന്ന പ്രമേയവുമായി കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ ആചരിച്ചു വരുന്ന റമദാന്‍ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യുവ പണ്ഡിതനും പ്രമുഖ പ്രഭാഷകനുമായ മുസ്തഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ജൂലൈ 17,18 തിയതികളില്‍ അബ്ബാസിയ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രഭാഷണ പരിപാടിയില്‍ കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. വ്യാഴം രാത്രി 9.30ന് മുസ്തഫ ദാരിമിയുടെ അദ്ധ്യക്ഷതയില്‍ സിദ്ധീഖ് ഫൈസി കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്യും, സുന്നി കൗണ്‍സില്‍ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് കുട്ടി ഫൈസി, കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ധീന്‍ കണ്ണേത്ത്, കെ.കെ.എം.എ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് തയ്യില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. മുസ്തഫ ഹുദവി പ്രഭാഷണം നിര്‍വഹിക്കും. വെള്ളി രാത്രി 9.30ന് ശംസുദ്ധീന്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഹംസ ബാഖവി പ്രസംഗിക്കും. തുടര്‍ന്ന് മുസ്തഫ ഹുദവി 'വിശുദ്ധ റമദാന്‍; സുകൃതമൊരുക്കാം, സല്‍വൃത്തരാകാം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് കഷ്ടതയനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിക്കും. പ്രഭാഷണം ശ്രവിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 
- kuwait islamic center