ഷാര്‍ജ : "സ്വര്‍ഗ സരണിയിലേക്ക് നീതിസാരത്തോടെ" എന്ന പ്രമേയവുമായി SKSSF ഷാര്‍ജ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തസ്കിയ്യത് ക്യാമ്പ് ഷാര്‍ജ ഇത്തിസാലാത്ത് റോഡിലുള്ള മസ്ജിദില്‍ ഇന്ന് (ജൂലൈ പത്ത് -വ്യാഴം) രാത്രി പതിനൊന്ന് മണിക്ക് നടക്കും. പ്രമുഖ സയ്യിദുമാരുടെയും പണ്ഡിതരുടെയും സാന്നിധ്യത്തില്‍ നടക്കുന്ന ദിക്ര്‍ സ്വലാത്ത് മജ്‍ലിസ്, ഖത്മുല്‍ ഖുര്‍ആന്‍, കൂട്ടു പ്രാര്‍ത്ഥന എന്നിവയില്‍ പങ്കെടുത്ത് പുണ്യം നേടാന്‍ മുഴുവന്‍ ദീനി സ്നേഹികളുടെയും സാന്നിധ്യം ഉണ്ടായിരിക്കണമെന്ന് സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 055-6738685, 055-8781441.
- ishaqkunnakkavu