Showing posts with label Palastine. Show all posts
Showing posts with label Palastine. Show all posts

ഇസ്രായേലിനെതിരെ യുദ്ധക്കുറ്റം ചുമത്തണം : എസ് കെ എസ് എസ് എഫ്

കോഴിക്കോട് : ലോകത്ത് ധിക്കാരത്തിന്റെയും അനീതിയുടെയും പര്യായമായി മാറിയ ഇസ്രായേലിനെതിരെ ഫലസ്തീനിലെ നിഷ്ഠൂരമായ അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ യുദ്ധക്കുറ്റം ചുമത്തണമെന്ന് എസ് കെ എസ് എസ് എഫ്  സംസ്ഥാന കമ്മറ്റി കോഴിക്കോട് സംഘടിപ്പിച്ച മനുഷ്യകവചം ആവശ്യപ്പെട്ടു. ലോകത്ത് അമരിക്കയും ഇസ്രായേലും നടത്തിവരുന്ന അധിനിവേശവും ആയുധക്കച്ചവടവും നിരപരാധികളുടെ രക്തം ചൊരിച്ചു കൊണ്ടാണ്. മുന്‍കാലങ്ങളില്‍ ഫലസ്തീന്‍ പോരാട്ടത്തിന് ഊര്‍ജ്ജം പകര്‍ന്നിരുന്ന ഇന്ത്യന്‍ ഭരണകൂടം ഇന്ന് വേട്ടക്കാരോടൊപ്പം ചേരുന്നത് രാജ്യത്തിന്ന് അപമാനമാണ്. സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കി യ ഇസ്രായേലിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി  ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ബോധവല്‍ക്കരണം നടത്തുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ജന.സെക്രട്ടറി ഓണംപിള്ളിമുഹമ്മദ് ഫൈസി , അയ്യൂബ് കൂളിമാട് , സിദ്ദീഖ്‌ഫൈസി വെണ്‍മണല്‍ , അബ്ദുറഹീം ചുഴലി, അബ്ദുല്ല കുണ്ടറ, ഇബ്രാഹിം ഫൈസി ജെഡിയാര്‍ , അബ്ദുസ്സലാം ദാരിമി കിണവക്കല്‍, മമ്മുട്ടിമാസ്റ്റര്‍ തരുവണ, ഹബീബ് ഫൈസി കോട്ടോപ്പാടം , കെ എന്‍ എസ് മൗലവി, ആര്‍ വി എ സലാം, നവാസ് പാനൂര്‍, റഹീം കൊടശ്ശേരി , ശഹീര്‍ മട്ടന്നൂര്‍ , ഡോ. ജാബിര്‍ ഹുദവി,പി എം റഫീഖ് അഹമ്മദ് , ബഷീര്‍ഫൈസി ദേശമംഗലം , അഹമ്മദ് ഫൈസി കക്കാട് , ആശിക്ക് കുഴിപ്പുറം ,താജുദ്ദീന്‍ ദാരിമി , വികെ ഹാറൂണ്‍ റഷീദ് ,  ഒ പി എം അശ്‌റഫ് തുടങ്ങയവര്‍ നേതൃത്വം നല്‍കി.
- SKSSF STATE COMMITTEE

എസ്.കെ.എസ്.എസ്.എഫ് യുദ്ധവിരുദ്ധ റാലി ഇന്ന് (ശനി)

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ശനി) കോഴിക്കോട് ഇസ്രയേല്‍ ഭീകരതക്കെതിരെ യുദ്ധവിരുദ്ധറാലി നടക്കും. വൈകീട്ട് 4 മണിക്ക് സ്റ്റേഡിയം കോര്‍ണറില്‍ നിന്നാരംഭിക്കുന്ന റാലി പാണക്കാട് സയ്യിദ്അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കും. ഫലസ്തീനില്‍ നടത്തിയ നിഷ്ഠൂരമായ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ചുകൊണ്ട് ഇസ്രായേല്‍ ഉല്‍പന്നങ്ങളുടെ ബഹിഷ്‌കരണ പ്രഖ്യാപനം റാലിയോടുനബന്ധിച്ച് നടക്കും. മതസാസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.
- SKSSF STATE COMMITTEE

പശ്ചിമേഷ്യ; ലോകരാജ്യങ്ങള്‍ മൌനം വെടിയണം : സുന്നി ബാലവേദി

കരുനാഗപ്പള്ളി : പശ്ചിമേഷ്യയില്‍ സിയോണിസ്റ്റ് പിന്തുണയോടെ നടക്കുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്ന് സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അവശ്യപ്പെട്ടു. പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള നിരപരാധികള്‍ മരിച്ചുവീഴുമ്പോഴും ലോക രാജ്യങ്ങള്‍ അര്‍ത്ഥഗര്‍ഭ മൌനം പാലിക്കുന്നത് ലജ്ജാകരമാണ്. ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഗസ്റ്റ് 10 ന് (ഞായര്‍) എല്ലാ ശാഖാ തലങ്ങളിലും പ്രാര്‍ത്ഥനാ സംഗമം സംഘടിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മിദ്ലാജ് കിടങ്ങഴി, ശഫീഖ് മണ്ണഞ്ചേരി, ആശിഖ് ഇന്ത്യനൂര്‍, സൈഫുദ്ദീന്‍ ആലപ്പുഴ, സൈനുദ്ദീന്‍ ഒളവട്ടൂര്‍, ബാദുശ പള്ളിശ്ശേരിക്കല്‍ സംബന്ധിച്ചു.
- Samastha Kerala Jam-iyyathul Muallimeen

ഗസ്സ; ഇന്ത്യ നിലപാട് പുനഃപരിശോധിക്കുക : SKSSF വിഖായ

കോഴിക്കോട് : ഗസ്സയിലെ നിരപരാതികളും നിരായുധരുമായ ജനങ്ങള്‍ക്ക് നേരെ സര്‍വ്വ സജ്ജരായ ഇസ്രായേല്‍ നടത്തുന്ന നരയാട്ടിനെതിരെ മൌനം പാലിക്കുന്ന ഇന്ത്യയുടെ നിലപാട് പുനഃപരിശോധിക്കണമെന്ന് SKSSF വിഖായ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള ഫലസ്തീന്റെ ന്യായമായ അവകാശത്തെ ഇന്ത്യ എന്നും പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയെ വരെ അപകടപ്പെടുത്തിക്കൊണ്ട് പ്രതിരോധ മഖലയില്‍ നേരിട്ടിടപഴകാന്‍ ഇസ്രായേലിന് അവസരം നല്‍കുന്ന വിധത്തിലുള്ള നീക്കങ്ങളാണ് ഇന്ന് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ചേരിചേരാ പ്രസ്ഥാനമുള്‍പ്പെടെ ഇന്ത്യ ലോകത്തിന് കാഴ്ചവെച്ച മനുഷ്യത്വത്തിന്റെയും നന്മയുടെയും പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. നിഷ്ഠൂരമായ ഇസ്രായേലിന്റെ വംശഹത്യയില്‍ ശക്തമായി പ്രതിഷേധിക്കാനും ഇസ്രായേലുമായുള്ള കയറ്റുമതി ഇറക്കുമതി ബന്ധങ്ങള്‍ വിച്ഛേദിക്കാനും സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ആഗസ്റ്റ് 9ന് (ഇന്ന്) ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ SKSSF സംസ്ഥാന കമ്മിറ്റി കോഴിക്കോട് വെച്ച് നടത്തുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ യുദ്ധവിരുദ്ധ റാലി വിജയിപ്പിക്കുവാനും സ്വാതന്ത്ര്യ ദിന സായാഹ്നത്തില്‍ മേഖലാ തലത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും സ്വാതന്ത്ര്യ ദിന സംഗമവും നടത്തുവാനും തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ ഹബീബ് ഫൈസി കോട്ടോപ്പാടം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റഫീഖ് അഹമ്മദ് തിരൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ കാസര്‍ഗോഡ്, ശിഹാബ് കുഴിഞ്ഞോളം, ഉമറലി ശിഹാബ് എടവണ്ണപ്പാറ, നിഷാദ് പട്ടാമ്പി, നിസാം ഓമശ്ശേരി, ഗഫൂര്‍ ഓമശ്ശേരി, സിറാജ് തൃശൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ജലീല്‍ ഫൈസി അരിമ്പ്ര സ്വാഗതവും സംസ്ഥാന വര്‍ക്കിംഗ് കണ്‍വീനര്‍ അബ്ദുസ്സലാം ഫറോക്ക് നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

യുദ്ധവിരുദ്ധ റാലി വിജയിപ്പിക്കുക : സമസ്ത

കോഴിക്കോട് : ഫലസ്തീനില്‍ ഇസ്രയേല്‍ ഭരണകൂടം തുടര്‍ന്ന് കൊണ്ടിരിക്കുന്ന നിഷ്ഠൂരമായ കൂട്ടക്കൊലക്കെതിരെ എസ്കെ എസ് എസ് എഫ് സംസ്ഥാന കമ്മറ്റി ഇന്ന് (ആഗസ്റ്റ് 9 ന് ശനിയാഴ്ച) കോഴിക്കോട് സംഘടിപ്പിക്കുന്ന യുദ്ധ വിരുദ്ധ റാലി വന്‍ വിജയമാക്കാന്‍ സമസ്ത കേരള ജമിയ്യത്തുല്‍ ഉലമ ആഹ്വാനം ചെയ്തു. അഭയാര്‍ഥി ക്യാമ്പുകളും ആശുപത്രികളും പോലും അക്രമിക്കുന്ന മനുഷ്യമനസാക്ഷിയെ ഞട്ടിപ്പിക്കുന്ന ഇത്തറം ചെയ്തികളെ ഒരു നിലയിലും നീതികരിക്കാന്‍ കഴിയില്ലെന്ന് പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍, ആനക്കര സി കോയക്കുട്ടി മുസ്ലിയാര്‍, ചെരുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്ഥാവനയില്‍ പറഞ്ഞു. സമാനതകളില്ലാത്ത ഇത്തരം അകൃമങ്ങള്‍ക്ക് നേത്രത്വം നല്‍കുന്നവരെ പിടിച്ചു കെട്ടാന്‍ മനുഷ്യ ജീവന് വില കല്‍പ്പിക്കുന്ന ലോകത്തെ ഭരണ കൂടങ്ങള്‍ മുന്‍കയ്യെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ഇന്ന് വൈകുീട്ട് 4 മണിക്ക് കോഴിക്കോട് സ്റ്റേഡിയം കോര്‍ണറില്‍ നിന്ന് എസ് കെ എസ് എസ് എഫ് യുദ്ധ വിരുദ്ധ റാലി ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
- SKSSF STATE COMMITTEE

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു

സമസ്ത ഇസ്ലാമിക് സെന്റര്‍ പുത്തന്‍പള്ളി മഹല്ല് SYS ഉം SKSSF പുത്തന്‍പള്ളി യൂണിറ്റും സംയുക്തമായി പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി
- MH Hashif

SKSSF യുദ്ധ വിരുദ്ധ റാലി ആഗസ്റ്റ് 9 ന് 4 മണിക്ക്

കോഴിക്കോട് : ആഗോള തലത്തിലുള്ള മനുഷ്യ സ്‌നേഹികളുടെ പ്രതിഷേധ ത്തെ ധിക്കരിച്ച് കൊണ്ട് ഇസ്രാഈല്‍ ഭരണകൂടം ഫലസ്തീന്‍ ജനതക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്ന നിഷ്ഠൂരമായ അക്രമത്തിനെതിരെ SKSSF സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വിറ്റ് ഇന്ത്യ ദിന മായ ആഗസ്റ്റ് 9 ന് കോഴിക്കോട് യുദ്ധ വിരുദ്ധ റാലി നടത്തുമെന്ന് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ജന .സെക്ര.ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും അറിയിച്ചു. യു,എന്നി ന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും അഭ്യര്‍ത്ഥന മാനിക്കാതെ നിരപരാധികളായ സ്ത്രീകളേയും കൂട്ടികളേയും ഉള്‍പ്പടെ കൂട്ടക്കൊല ചെയ്യാന്‍ വേണ്ടി വീണ്ടും വലിയ സന്നാഹങ്ങള്‍ ഒരുക്കപ്പെടുകയാണ്. അഭയാര്‍ത്ഥി ക്യാമ്പുകളും ആശുപത്രികളും വരെ അക്രമിക്കപ്പെടുന്ന സാമാന്യമാന്യതക്ക് പോലും നിരക്കാത്ത അക്രമങ്ങള്‍ തുടരുമ്പോള്‍ എല്ലാ സമാധാന പ്രേമികളും മനുഷ്യ സ്‌നേഹികളും യുദ്ധ വിരുദ്ധ റാലിയില്‍ പങ്കെടുക്കണമെന്ന് അവര്‍ ആഭ്യര്‍ത്ഥിച്ചു.
- SKSSF STATE COMMITTEE

പെരുന്നാള്‍ ആഘോഷങ്ങളില്‍ മിതത്വം പാലിക്കുക : സമസ്ത

കോഴിക്കോട് : മാനവ സമൂഹത്തിന് സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശവുമായി വന്നത്തിയ ചെറിയപെരുന്നാള്‍ സുദിനത്തിലെ ആഘോഷങ്ങള്‍ റംസാന്‍ നല്‍കിയ ആത്മീയ ചൈതന്യം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നും, മിതത്വം പാലിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ എന്നിവര്‍ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. ഗസ്സയില്‍ പീഢനമനുഭവിക്കുന്നവര്‍ക്ക് സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. 
റമളാന്‍ വൃതം നല്‍കിയ ആത്മീയ ചൈതന്യം കാത്തുസൂക്ഷിക്കാന്‍ സമൂഹം തയ്യാറാവണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാരും പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.
- Samasthalayam Chelari

ഗസ്സ നീ തനിച്ചല്ല; അല്‍ ഹുദാ കമ്മറ്റിയുടെ നേത്യത്വത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചു

കാപ്പാട് : അല്‍ ഹുദാ കമ്മറ്റിയുടെ നേത്യത്വത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചു. അല്‍ ഹുദാ കാമ്പസില്‍ നിന്നാരംഭിച്ച റാലി കാപ്പാട് അങ്ങാടിയില്‍ ഐക്യദാര്‍ഢ്യ സംഗമത്തോടെ സമാപിച്ചു. ജനറല്‍ സെക്രട്ടറി പി.കെ.കെ. ബാവ ഉദ്ഘാടനം ചെയ്തു. റാലിക്ക് അക്കാദമി പ്രിന്‍സിപ്പള്‍ അബ്ദുല്‍ ഹമീദ് ബാഖവി, എ ഒ സ്വാദിഖ് ഹസനി മൂരാട്, അഹമ്മദ് ബാഖവി, ശാക്കിര്‍ ഹസനി, അബ്ദുറഹ്മാന്‍ ബാഖവി, സിറാജുദ്ദീന്‍ നദ്‌വി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇസ്രാഈലി നരനായാട്ടില്‍ ഇരകളാകപ്പെടുന്ന ഫലസ്തീനികള്‍ക്കൊപ്പം നില്‍ക്കാന്‍ ലോകജനത തയ്യാറാകണമെന്ന് ഐക്യദാര്‍ഢ്യ സംഗമം അഭിപ്രായപ്പെട്ടു. മര്‍ദ്ദകനെയും മര്‍ദ്ദിതനെയും ഒരു പോലെ കാണുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിലപാട് അതിന്റെ മഹത്തായ പാരമ്പര്യത്തിന് എതിരാണ്. ഇസ്രാഈലിന്റെ കിരാത ചെയ്തികള്‍ക്കെതിരെ വിരലനക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തയ്യാറാവണം. സയണിസത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ഗൂഢാലോചന തിരിച്ചറിയണമെന്നും സംഗമം ആവശ്യപ്പെട്ടു. ശറഫുദ്ദീന്‍ ഹസനി, സ്വിദ്ദീഖ് പൂവ്വാട്ട്പറമ്പ്, ശബീര്‍ കാക്കുനി സംസാരിച്ചു.
- ainul huda kappad

ഫലസ്തീന്‍: സാമ്രാജ്യത്വ ഗൂഢാലോചനയുടെ രക്തസാക്ഷി : പിണങ്ങോട് അബൂബക്കര്‍

 ധ്യേഷ്യയിലെ ചോരച്ചാലുകളൊഴുകുന്ന പ്രദേശമായി ഫലസ്തീന്‍ ചരിത്രത്തില്‍ ഇടം നേടി.
സാര്‍വദേശീയ രംഗത്ത് നടന്ന നിന്ദ്യമായ ഗൂഢാലോചനയില്‍ പിറന്നതാണ് ഇസ്രയേല്‍ രാഷ്ട്രം. ഗാസയില്‍ നിന്ന് ഉയരുന്നത് താല്‍ക്കാലിക രോധനമല്ല,. അര നൂറ്റാണ്ടായി തുടരുന്ന കൊടും വഞ്ചനയുടെ കഥനങ്ങളാണ്; ഒപ്പം അടുത്തൊന്നും അവസാനിക്കാനിടയില്ലാത്ത അപമാനങ്ങളും.
നൈലിന്റെ നാട്ടിലൊരു ജൂതരാജ്യം എന്നതിനെക്കാളധികം, മുസ്‌ലിംകള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മധ്യേഷ്യയില്‍ ഒരു ഇടനിലക്കാരനെന്ന കച്ചവടക്കണ്ണാണ് വന്‍ രാഷ്ട്രങ്ങളെ മഥിച്ച നയതന്ത്ര വിചാരമെന്ന് വേണം മനസ്സിലാക്കാന്‍.
1948 മെയ് 14 (യഹൂദ വര്‍ഷമായ അബ്രാനി: 5708 അയാര്‍ 5 ശനി) ഇസ്രയേല്‍ ഔദ്യോഗികമായി നിലവില്‍ വന്നു. ടെല്‍അവീവില്‍ ഈ പ്രഖ്യാപനം നടത്തുമ്പോള്‍ നിഷേധിക്കപ്പെട്ടത് പരശ്ശതം ലക്ഷം ഫലസ്തീനികളുടെ ജന്മാവകാശമായിരുന്നു.
1882 മുതല്‍ തുടങ്ങിയ ഗൂഢാലോചനയുടെ വിജയം കൂടിയായിരുന്നു ഈ ജൂത രാഷ്ട്രം. ഉസ്മാനികളില്‍നിന്ന് ബ്രിട്ടന്‍ ഈജിപ്ത് അധിനിവേശം നടത്തിയ ഈ വര്‍ഷം തന്നെയാണ് ഒന്നാമത്തെ ജൂത കുടിയേറ്റവും നടന്നത്. 1870-കളില്‍ ഫലസ്തീനില്‍ 5000 യഹൂദികള്‍ മാത്രമാണ് താമസിച്ചിരുന്നത്. രണ്ടാം കുടിയേറ്റം നടന്ന 1885-ല്‍ 12,000 ആയി ഉയര്‍ന്നു അവരുടെ ജനസംഖ്യ. 1914 ആയപ്പോഴേക്കും 85,000 ആയി ഉയരുകയായിരുന്നു.
1923-കളിലാണ് മൂന്നാമത്തെ കുടിയേറ്റം നടന്നത്. 1924-1931 ലും വ്യാപകമായ യഹൂദ വരവുകളുണ്ടായി. 1932-39 കളിലും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് യഹൂദ കുടുംബങ്ങള്‍ ഫലസ്തീനിലേക്ക് പ്രവഹിച്ചു.
ഏകദേശം, രണ്ടു ലക്ഷത്തിലധികം ഫലസ്തീനികളെ ജന്മസ്ഥാനില്‍നിന്ന് മൃഗീയമായി പുറത്താക്കുകയും വധിക്കുകയും ചെയ്തുകൊണ്ടായിരുന്നു ഈ 'സയണിസ്റ്റ് സംഗമം' സാധിച്ചത്. 1917 നവംബറില്‍ ബ്രിട്ടീഷ് രാജാവ് യഹൂദ രാഷ്ട്രത്തിനു തന്റെ പങ്ക് വാഗ്ദത്തം ചെയ്തിരുന്നു.

ഫലസ്തീന്‍; ഇന്ത്യ ഗവണ്‍മെന്റ് ഇടപെടണം : സമസ്ത

കോഴിക്കോട് : എല്ലാ ലോക മര്യാദയും ലംഘിച്ചും ഇസ്രായീല്‍ ഫലസ്തീനികള്‍ക്കെതിരെ ആറുമാസമായി തുടരുന്ന മൃഗീയ ആക്രമണവും മനുഷ്യകുരുതിയും അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ശക്തമായി ഇന്ത്യ ഇടപെടണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരും സമസ്ത ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാരും ആവശ്യപ്പെട്ടു.
- QUAZI OF CALICUT

ഫലസ്തീനികള്‍ക്ക് വേണ്ടി ഇന്ന് (ചൊവ്വ) പ്രാര്‍ത്ഥനാ സദസ്സ്

കോഴിക്കോട് : സത്യത്തിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ വിജയഗാഥ പറയുന്ന ബദര്‍ ദിനത്തില്‍ ഫലസ്തീന്‍ ജനതക്ക് വേണ്ടി ശാഖ തലത്തില്‍ ഇന്ന് (ചൊവ്വ) പ്രത്യേക പ്രാര്‍ത്ഥനാ സദസ്സുകള്‍ സംഘടിപ്പിക്കുന്നു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട്, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ജന.സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസിയും ആഹ്വാനം ചെയ്തു. ഫലസ്തീന്‍ ജനതയ്ക്കു നേരെ ഇസ്രായേല്‍ നടത്തുന്ന കിരാതമായ നരവേട്ട കണ്ടില്ലെന്ന് നടിക്കുകയാണ് ലോക രാഷ്ട്രങ്ങള്‍. ജനതയുടെ ഏറ്റവും വലിയ സുഹൃത്തായിരുന്ന യാസര്‍ അറഫാത്തിന്റെ നാട് ചോരക്കളമാവുന്നതിനെതിരെ മൗനം പാലിക്കുന്ന നമ്മുടെ രാജ്യത്തിന്റെ ഭരണാധികാരികളുടെ നിലപാട് അപഹാസ്യ പ്രതിഷേധാര്‍ഹമാണ് അവര്‍ അഭിപ്രായപ്പെട്ടു.
- SKSSF STATE COMMITTEE

ഫലസ്തീന്‍:; ഇന്ത്യാ ഗവണ്‍മെന്റ് ഇടപെടണം- സമസ്ത

മദ്രസകളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യവും
ചേളാരി: ഫലസ്തീന്‍ ഭരണ സിരാകേന്ദ്രങ്ങളിലും ആശുപത്രികളിലും ഇസ്രാഈല്‍ സൈന്യം വ്യോമാക്രമണം നടത്തി എട്ട് കുട്ടികളടക്കം ഇതിനകം അമ്പതോളം പേര്‍ കൊല്ലപ്പെടാനിടയായി. ആശുപത്രികള്‍ക്ക് നേരെ പോലും ഇസ്രാഈല്‍ സൈന്യം മനുഷ്യത്വരഹിതമായ ആക്രമണം നടത്തുകയാണ്. ഗാസ വളഞ്ഞതിനാല്‍ പുറത്തുനിന്നുള്ള ഭക്ഷണവും, മരുന്നും ഉള്‍പ്പെടെ നിഷേധിക്കപ്പെട്ട ഒരു ജനതക്ക് നരകം തീര്‍ത്ത ഇസ്രാഈല്‍ നടപടിക്കെതിരില്‍ അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്ര സഭയും ചടുല നീക്കങ്ങളൊന്നും നടത്തിക്കാണുന്നില്ലെന്നത്
 അങ്ങേ അറ്റം ഉല്‍ക്കണ്ഠ ഉണ്ടാക്കുന്നതാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും, സെക്രട്ടറിമാരായ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാരും പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാരും പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. 
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഗാസയിലെ 
ഒരേ കുടുംബത്തിലെ നാലു കുട്ടികള്‍
ആക്രമണം ശക്തിപ്പെടുത്തുമെന്നും കരയാക്രമണംത്തിന് ഉദ്ദേശ്യമുണ്ടെന്നും ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹു ഭീഷണി മുഴക്കിയത് കൂടി കണക്കിലെടുത്താല്‍ ഫലസ്തീന്‍ ചോരക്കടലാവാനാണ് സാധ്യത. ജന്മദേശത്തിന്റെ ജന്മാവകാശത്തിന് വേണ്ടി പോരാടുന്ന ഫലസ്തീനികളെ നയതന്ത്ര തലത്തിലും മറ്റും സഹായിക്കാന്‍ മനുഷ്യാവകാശങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കിവരുന്ന ഭാരതത്തിന് ബാധ്യത ഉണ്ട്. കണ്ണീര്‍ക്കടലില്‍ അകപ്പെട്ട ഫലസ്തീനികളുടെ രക്ഷക്കാവശ്യമായതെല്ലാം ഉടനടി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
 കഷ്ഠതയനുഭവിക്കുന്നവരുടെ ആശ്വാസത്തിനും സമാധാനം പുലരാനും പള്ളികളിലും മദ്‌റസകളിലും പ്രത്യേക പ്രാര്‍ത്ഥന നടത്താനും നേതാക്കളാവശ്യപ്പെട്ടു. 

ഗസയിലെ ഇസ്രാഈല്‍ നരനായാട്ട് - ലഘു ചിത്രം


സയില്‍ ഇസ്രാഈല്‍ സൈന്യം തുടരുന്ന അതിക്രമങ്ങള്‍ പശ്ചിമേഷ്യയില്‍ യുദ്ധഭീതി ഉയര്‍ത്തിയിരിക്കുകയാണ്. ഇസ്രാഈല്‍ എന്ന യഹൂദരാഷ്ട്രം 1948 മെയ് 14ന് നിലവില്‍ വന്നത് മുതല്‍ പ്രദേശം സംഘര്‍ഷ ഭരിതമാവുകയും പല തവണ യുദ്ധങ്ങള്‍ നടക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പശ്ചിമേഷ്യയില്‍ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നത് നീണ്ട കാലയളവിനിടെ ഇതാദ്യമാണ്. 
യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഗസയിലേക്ക് തിരിക്കുകയും അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്തിട്ടുണ്ടെങ്കിലും മേഖല ഇപ്പോഴും യുദ്ധ ഭീതിയിലാണ്. 75000 ത്തിലേറെ സൈനികരെ ഇസ്രാഈല്‍ ഗസ അതിര്‍ത്തിയില്‍ വിന്യസിക്കുകയും ആക്രമണം കൂടുതല്‍ ശക്തമാക്കുന്നതിന് റിസര്‍വ് സൈനികരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് ഇസ്രാഈല്‍ മന്ത്രിസഭ അംഗീകാരം നല്‍കുകയും ചെയ്തത് സംഘര്‍ഷസാധ്യത ഇരട്ടിയാക്കിയിട്ടുണ്ട്. 
കഴിഞ്ഞ ബുധനാഴ്ച ഹമാസ് സൈനികവിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ് തലവന്‍ അഹ്മദ് ജഅ്ബരിയെ ഇസ്രഈല്‍ സേന കൊലപ്പെടുത്തി ഇസ്രാഈലാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് തുടക്കമിട്ടത്. ഗസ മുനമ്പ് ഭരിക്കുന്ന ഹമാസ് സ്വാഭാവികമായും തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം ഹമാസ് ആസ്ഥാനം ഇസ്രഈല്‍ തകര്‍ത്തതോടെ പ്രശ്‌നം മൂര്‍ച്ഛിച്ചു. ഇതുവരെ സംഘര്‍ഷത്തില്‍ നാല്‍പതിലേറെ പേര്‍ മരിച്ചിട്ടുണ്ട്. ഗസയില്‍ പ്രഭാത നമസ്‌കാരത്തിനായി പള്ളിയിലെത്തിയവര്‍ക്കു നേരെയും കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. ഈജിപ്ത് പ്രധാനമന്ത്രി ഹിഷാം ഖന്‍ദില്‍ ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യിന്റെ ഔദ്യോഗിക വസതി സന്ദര്‍ശിച്ച് ഒരു ദിവസം പിന്നിട്ടപ്പോഴാണ് അവിടെ ആക്രമണം നടന്നത്. ഹനിയ്യിന്റെ വസതി ആക്രമണത്തില്‍ തകര്‍ന്നതിനാല്‍ ഹനിയ്യ് ആയിരുന്നു ഇസ്രാഈലിന്റെ ആക്രമണ ലക്ഷ്യമെന്ന് കരുതുന്നു.