മുസ്തഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണം 17,18 തിയതികളില്‍

കുവൈത്ത് സിറ്റി : 'വിശുദ്ധ റമദാന്‍; സുകൃതമൊരുക്കാം, സല്‍വൃത്തരാകാം' എന്ന പ്രമേയവുമായി കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ ആചരിച്ചു വരുന്ന റമദാന്‍ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യുവ പണ്ഡിതനും പ്രമുഖ പ്രഭാഷകനുമായ മുസ്തഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണം ജൂലൈ 17, 18 തിയതികളില്‍ അബ്ബാസിയ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. രണ്ട് ദിവസത്തെ പ്രഭാഷണ പരിപാടിക്ക് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. തറാവീഹ് നിസ്‌കാരാനന്തരം ആരംഭിക്കുന്ന പ്രഭാഷണം ശ്രവിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
- kuwait islamic center