കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്ലാമിക് സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റി “വിശുദ്ധ റമദാന്; സുകൃതമൊരുക്കാം, സല്‍വൃത്തരാകാം” എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന മുസ്തഫ ഹുദവി ആക്കോടിന്റെ റമദാന് പ്രഭാഷണത്തിന്റെ പ്രചരണാര്‍ത്ഥം സിറ്റി മേഖല കമ്മിറ്റി പ്രമേയ പ്രഭാഷണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. ഇഖ്ബാല്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സംഗമം ഇസ്ലാമിക് സെന്റര്‍ ചെയര്മാന് ശംസുദ്ധീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് ഫൈസി കണ്ണാടിപ്പറമ്പ് പ്രമേയ പ്രഭാഷണം നടത്തി. ഗഫൂര്‍ ഫൈസി പൊന്മള, ഹംസ ദാരിമി, ഇഖ്ബാല്‍ മാവിലാടം എന്നിവര്‍ പ്രസംഗിച്ചു. ഉണ്ണീന്‍ കുട്ടി ദാരിമി സ്വാഗതവും റഫീഖ് തെയ്യാല നന്ദിയും പറഞ്ഞു.
- kuwait islamic center
Related Post : മുസ്തഫ ഹുദവി ആക്കോടിന്റെ റമദാന് പ്രഭാഷണം 17,18 തിയതികളില്‍