കാസര്‍ഗോഡ് ജില്ലാ SKSSF റമളാന്‍ പ്രഭാഷണം ജൂലൈ 20-24; പ്രമുഖര്‍ പ്രഭാഷണം നടത്തും

കാസര്‍ഗോഡ് : സ്വര്‍ഗ്ഗസരണിയിലേക്ക് നീതി സാരത്തോടെ എന്ന പ്രമേയത്തില്‍ SKSSF കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി റമളാന്‍ കാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണത്തിന്റെ രണ്ടാം ഘട്ട റമളാന്‍ പ്രഭാഷണം ജൂലൈ 20മുതല്‍ 24 ‌വരെ കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്റ് പരിസരം ടി.കെ.എം. ബാവ മുസ് ലിയാര്‍ നഗറില്‍ നടക്കും. കേരള സംസ്ഥാനത്ത് അറിയപ്പെടുന്ന പ്രഭാഷകര്‍ പ്രഭാഷണം നടത്തും. ജൂലൈ 20 എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍, 21കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, 22 നിസാമുദ്ധീന്‍ മൗലവി കടയിക്കല്‍, 23 നൗഷാദ് ബാഖവി ചിറയിന്‍കീഴ്, 24 ഹാഫിള് കബീര്‍ ബാഖവി തുടങ്ങിയ പ്രമുഖര്‍ പ്രഭാഷണം നടത്തുമെന്ന് SKSSF കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരമി പടന്ന ജന.സെക്രട്ടറി ഹാരസ് ദാരിമി ബെദിര എന്നിവര്‍ അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee