ലോക സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഖുര്‍ആന്‍ മാത്രം : അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്

ദുബൈ : മനുഷ്യ ജീവിതത്തിന്റെ നില നില്‍പ്പിനു വേണ്ടിയുള്ള സമ്പത്ത് ആധുനിക മനുഷ്യന്‍ അനാരോഗ്യകരമായ രീതിയില്‍ ക്രയ വിക്രയം ചെയ്യുകയാണെന്നും, അതിന്റെ അനന്തര ഫലമെന്നോണം ഇന്ന് ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും, ഖുര്‍ആനിലൂടെ മാത്രമേ ഇതിനു ശാശ്വത പരിഹാരം ലഭിക്കുകയുള്ളുവെന്നും പ്രമുഖ വാഗ്മിയും എസ്. വൈ. എസ്. സ്റ്റേറ്റ് സെക്രട്ടറിയും സത്യധാര ചീഫ് എഡിറ്ററുമായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. ദുബൈ ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ കമ്മിറ്റി സംഘടിപ്പിച്ച റമദാന്‍ പ്രഭാഷണത്തില്‍ ദുബൈ സുന്നി സെന്ററിനെ പ്രതിനിധീകരിച്ചു പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദുബൈ സുന്നി സെന്റര് പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ അധ്യക്ഷതയില്‍ ദുബൈ ഇന്റര്‍നാഷനല്‍ അവാര്‍ഡ്‌ കമ്മിറ്റി ചെയര്‍മാന്‍ ആരിഫ്‌ അബ്ദുല്‍ കരീം ജുല്‍ഫാര്‍ ഉദ്ഘാടനം ചെയ്തു. "ആത്മ സംസ്കരണത്തിന്റെ ഖുര്‍ആനിക പാഠം" എന്ന വിഷയത്തില്‍ മഹ്മൂന്‍ ഹുദവി വണ്ടൂര്‍ പ്രഭാഷണം നടത്തി. അലവിക്കുട്ടി ഹുദവി സുന്നി സെന്റര്‍ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തി. പി. എ. ഇബ്രാഹിം ഹാജി, ഡോക്ടര്‍ ബഹാദ്ദീന്‍ നദ്‍വി കൂരിയാട്, ഇബ്രാഹിം എളേറ്റില്‍, അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, കെ. എ. റഹ്മാന്‍ ഫൈസി, ഇബ്രാഹിം മുറിച്ചാണ്ടി, യു. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, അഹ്മദ് തേര്‍ളായി, കുട്ടി ഹസ്സാന്‍ ദാരിമി, ഹംസ ഹാജി മുന്നിയൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഹാഫിള് ഹസം ഹംസ ഖിറാഅത്ത് നടത്തി. അബ്ദുസ്സലാം ബാഖവി സ്വാഗതവും, ഷൗക്കത്തലി ഹുദവി നന്ദിയും പറഞ്ഞു.
- Sharafudheen Perumalabad