മലപ്പുറം : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലും അഫിലിയേറ്റഡ് കോളേജുകളിലുമായി നടന്ന വാര്‍ഷിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഡിഗ്രി ഫൈനലില്‍ മുഹമ്മദ് ബഷീര്‍ പി കെ കോടൂര്‍ (സബീലുല്‍ ഹിദായ പറപ്പൂര്‍) ഒന്നാം സ്ഥാനം നേടി. റാഷിഖ് ഒ പി കൊടുവള്ളി (ദാറുല്‍ ഹുദാ കാമ്പസ്) രണ്ടും മഹ്‌റൂഫ് എം എ കാസര്‍കോട് (മാലിക് ദീനാര്‍ തളങ്കര) മൂന്നും റാങ്കുകള്‍ നേടി. സീനിയര്‍ സെക്കന്ററി ഫൈനലില്‍ ഹസന്‍ റസാ മുബൈ (ഉര്‍ദു വിഭാഗം, ദാറുല്‍ ഹുദാ കാമ്പസ്) ഒന്നാം റാങ്ക് നേടി. മുഹമ്മദ് റാഷിദ് എന്‍ എന്‍ നീലേശ്വരം (മാലിക് ദീനാര്‍ തളങ്കര) രണ്ടും ഖമറുല്‍ ഫാരിസ് പൂക്കിപ്പറബ് (ദാറുല്‍ ഹുദാ കാമ്പസ്) മൂന്നും റാങ്കുകള്‍ നേടി. സെക്കന്‍ഡറി ഫൈനലില്‍ സൈനുല്‍ആബിദീന്‍ എ ടി കെ കാസര്‍കോട് (ദാറുല്‍ ഇര്‍ഷാദ് ഉദുമ), മുഹമ്മദ് സാലിം കെ വളവന്നൂര്‍ (സബീലുല്‍ ഹിദായ പറപ്പൂര്‍) മുഹമ്മദ് സ്വഫ് വാന്‍ കെ വേങ്ങര (ദാറുല്‍ ഹുദാ കാമ്പസ്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി. വിശദ വിവരം ദാറുല്‍ ഹുദാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
- Darul Huda Islamic University