Showing posts with label Ainul-Huda. Show all posts
Showing posts with label Ainul-Huda. Show all posts

കാപ്പാട് ഐനുല്‍ ഹുദാ ഓര്‍ഫനേജ് ഉല്ലാസം'14 വെക്കേഷന്‍ ക്യാമ്പിന് തുടക്കമായി

കാപ്പാട് : കാപ്പാട് ഐനുല്‍ ഹുദാ ഓര്‍ഫനേജ് സ്റ്റുഡന്‍സ് അസോസിയേഷന്‍ (അഹ്‌സന്‍) സംഘടിപ്പിച്ച ഉല്ലാസം'14 വെക്കേഷന്‍ ക്യാമ്പിന് ഐനുല്‍ ഹുദാ ഓര്‍ഫനേജില്‍ തുടക്കമായി. അല്‍ ഹുദാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജനറല്‍ സെക്രട്ടറി പി കെ കെ ബാവ ഉദ്ഘാടനം ചെയ്തു. ലൈഫ് സ്റ്റൈല്‍ മാനേജ്‌മെന്റ് സെഷനില്‍ സാലിം മാസ്റ്റര്‍ നടുവണ്ണൂര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഏഴ് ദിവസം നീണ്ട് നില്‍ക്കുന്ന ക്യാമ്പില്‍ ബോധവത്കരണം, ലൈഫ്‌സ്റ്റൈല്‍ മാനേജ്‌മെന്റ്, മോട്ടിവേഷന്‍, ഉല്ലാസയാത്ര, കലാ കായിക മത്സരങ്ങള്‍ തുടങ്ങി വിവിധ പരിപാടികളുണ്ട്. ചടങ്ങില്‍ പസിഡണ്ട് എം അഹ്മദ് കോയ ഹാജി അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ ടി എം ലത്തീഫ് ഹാജി, പനായി അബ്ദുല്‍ ഖാദര്‍, ഷാഹുല്‍ ഹമീദ്, സ്വാലിഹ് കാപ്പാട് തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദ് അലി ഖിറാഅത്ത് അവതരിപ്പിച്ചു. ജംഷാദ് ഹസനി സ്വാഗതവും ഷാനിദ് പനമരം നന്ദിയും പറഞ്ഞു.
- ainul huda kappad

ഐനുല്‍ ഹുദാ ഓര്‍ഫനേജ് കമ്മിറ്റി ഹജ്ജ് ക്ലാസ് സമാപിച്ചു

ഹംസ പയ്യോളി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
കാപ്പാട് : ഐനുല്‍ ഹുദാ ഓര്‍ഫനേജ് കമ്മറ്റി സംഘടിപ്പിച്ച ദ്വിദിന ഹജ്ജ് പഠനക്ലാസ്സിന് പ്രൗഢോജ്ജ്വല സമാപനം. പരിശുദ്ധ ഹജ്ജ് കര്‍മ്മം സ്വീകാര്യമായ രീതിയില്‍ നടത്താന്‍ ഇത്തരം ക്ലാസ്സുകള്‍ സഹായകരമാകുമെന്ന് സമാപനം ഉല്‍ഘാടനം നിര്‍വ്വഹിച്ച ജനാബ് ഹംസ പയ്യോളി പറഞ്ഞു. ക്ലാസ്സിന് പ്രമുഖ പണ്ഡിതന്‍ ഉസ്താദ് കെ എം അബ്ദുല്ലത്തീഫ് നദ്‌വി നേതൃത്വം നല്‍കി. പി.കെ.കെ ബാവ, എ.പി.പി. തങ്ങള്‍, ഖാലിദ് പയ്യോളി, അബ്ദുല്‍ ഹമീദ് ബാഖവി തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാപനത്തോടനുബന്ധിച്ച് യതീം ഖാന, അക്കാദമി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനാ സദസ്സും നടന്നു.
- ainul huda kappad

കാപ്പാട് ഐനുല്‍ ഹുദാ ഹജ്ജ് ക്ലാസ്സ് ഇന്നാരംഭിക്കും

കാപ്പാട് : ഐനുല്‍ ഹുദാ ഓര്‍ഫനേജ് കമ്മറ്റി സംഘടിപ്പിക്കുന്ന ദ്വിദിന ഹജ്ജ് പഠന ക്ലാസ്സ് ഇന്നും നാളെയുമായി (12,13) കാപ്പാട് അല്‍ ഹുദാ കാമ്പസില്‍ നടക്കും. ക്ലാസ്സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. രാവിലെ ഒമ്പതര മണിക്ക് കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ക്ലാസ്സിന് പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ കെ.എം. അബ്ദുല്‍ ലത്തീഫ് നദ്‌വി നേതൃത്വം നല്‍കും. പി.കെ.കെ. ബാവ, എം. അഹമദ് കോയ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചകള്‍ നടത്തപ്പെടുന്ന ക്ലാസ്സില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുന്നതാണ്. കോഴിക്കോട് കണ്ണൂര്‍ ദേശീയ പാതയില്‍ തിരുവങ്ങൂര്‍ ഇറങ്ങുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍: 0496 2686650, 9497 651196.
- ainul huda kappad

കാപ്പാട് ഐനുല്‍ ഹുദാ ഓര്‍ഫനേജ് കമ്മറ്റി ഹജ്ജ് ക്ലാസ് 12, 13 തിയ്യതികളില്‍

കാപ്പാട് : ഐനുല്‍ ഹുദാ ഓര്‍ഫനേജ് കമ്മറ്റി വര്‍ഷം തോറും നടത്തിവരാറുള്ള ഹജ്ജ് പഠന ക്ലാസ് ഈ വരുന്ന ആഗസ്റ്റ് 12, 13 (ചൊവ്വ, ബുധന്‍) തിയ്യതികളില്‍ കാപ്പാട് അല്‍ ഹുദാ കാമ്പസില്‍ നടത്താന്‍ തീരുമാനിച്ചു. ക്ലാസിന് പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ ഉസ്താദ് കെ എം അബ്ദുല്ലത്ത്വീഫ് നദ്‌വി നേതൃത്വം നല്‍കുമെന്നും ക്ലാസുകള്‍ കൃത്യം 9.30 ന് ആരംഭിക്കുമെന്നും ജനറല്‍ സെക്രട്ടറി പി കെ കെ ബാവ അറിയിച്ചു.
- ainul huda kappad

ഗസ്സ നീ തനിച്ചല്ല; അല്‍ ഹുദാ കമ്മറ്റിയുടെ നേത്യത്വത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചു

കാപ്പാട് : അല്‍ ഹുദാ കമ്മറ്റിയുടെ നേത്യത്വത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചു. അല്‍ ഹുദാ കാമ്പസില്‍ നിന്നാരംഭിച്ച റാലി കാപ്പാട് അങ്ങാടിയില്‍ ഐക്യദാര്‍ഢ്യ സംഗമത്തോടെ സമാപിച്ചു. ജനറല്‍ സെക്രട്ടറി പി.കെ.കെ. ബാവ ഉദ്ഘാടനം ചെയ്തു. റാലിക്ക് അക്കാദമി പ്രിന്‍സിപ്പള്‍ അബ്ദുല്‍ ഹമീദ് ബാഖവി, എ ഒ സ്വാദിഖ് ഹസനി മൂരാട്, അഹമ്മദ് ബാഖവി, ശാക്കിര്‍ ഹസനി, അബ്ദുറഹ്മാന്‍ ബാഖവി, സിറാജുദ്ദീന്‍ നദ്‌വി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇസ്രാഈലി നരനായാട്ടില്‍ ഇരകളാകപ്പെടുന്ന ഫലസ്തീനികള്‍ക്കൊപ്പം നില്‍ക്കാന്‍ ലോകജനത തയ്യാറാകണമെന്ന് ഐക്യദാര്‍ഢ്യ സംഗമം അഭിപ്രായപ്പെട്ടു. മര്‍ദ്ദകനെയും മര്‍ദ്ദിതനെയും ഒരു പോലെ കാണുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിലപാട് അതിന്റെ മഹത്തായ പാരമ്പര്യത്തിന് എതിരാണ്. ഇസ്രാഈലിന്റെ കിരാത ചെയ്തികള്‍ക്കെതിരെ വിരലനക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തയ്യാറാവണം. സയണിസത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ഗൂഢാലോചന തിരിച്ചറിയണമെന്നും സംഗമം ആവശ്യപ്പെട്ടു. ശറഫുദ്ദീന്‍ ഹസനി, സ്വിദ്ദീഖ് പൂവ്വാട്ട്പറമ്പ്, ശബീര്‍ കാക്കുനി സംസാരിച്ചു.
- ainul huda kappad

സീറ്റ് ഒഴിവുണ്ട്

കോഴിക്കോട് : കാപ്പാട് ഇലാഹിയ്യ ഹയര്‍സെക്കണ്ടറി സ്കൂളില്‍ +1 സയന്‍സ്, കൊമേഴ്സ് (പെണ്‍കുട്ടികള്‍ക്ക് മാത്രം)  കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ടെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447765992
- ainul huda kappad

വെല്ലുവിളികളെ അതിജീവിക്കാന്‍ സമന്വയ വിദ്യാഭ്യാസം അനിവാര്യം : മുനവ്വറലി തങ്ങള്‍

കാപ്പാട് : മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് കാപ്പാട് അക്കാദമി റെക്ടര്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാപ്പാട് ഖാസി കുഞ്ഞി ഹസ്സന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമിയിലെ പുതിയ ബാച്ചിന്റെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വിവരസാങ്കേതിക വിദ്യ അനുനിമിഷം വികസിച്ചു കൊണ്ടിരിക്കുന്ന പുതിയ കാലത്തോട് സംവദിക്കാനുതകുന്ന മതപണ്ഡിതന്മാരെ വാര്‍ത്തെടുക്കാന്‍ ഏറ്റവും ഉചിതമായ രീതിയാണ് സമന്വയ വിദ്യാഭ്യാസമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ വാര്‍ഷിക പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്ധ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും പത്ത് മാസം കൊണ്ട് ഖുര്‍ആന്‍ മനഃപാഠമാക്കിയ അത്ഭുത പ്രതിഭ അല്‍-ഹാഫിള് മുഹമ്മദ് നഈം കാപ്പാടിനുള്ള അനുമോദനവും നടന്നു. സ്ഥാപനത്തിന്റെ പ്രസിഡണ്ട് അഹമദ് കോയ ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ ഇബ്രാഹീം ബാഫഖി തങ്ങള്‍, ടി എം അ്ഹ്മദ് കോയ, ക്രസന്റ് മുഹമ്മദലി ഹാജി, അബ്ദുല്‍ ഹമീദ് ബാഖവി, പി പി മൂസ്സ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പി കെ കെ ബാവ സ്വാഗതവും രജിസ്ട്രാര്‍ ശാക്കിര്‍ ഹസനി കോട്ടപ്പള്ളി നന്ദിയും പറഞ്ഞു.
- ainul huda kappad

കാപ്പാട് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ അപേക്ഷാ ഫോറം വിതരണം തുടങ്ങി

കാപ്പാട് : കാപ്പാട് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ സയന്‍സ്, കോമേഴ്‌സ് കോഴ്‌സുകളിലേക്കുള്ള അപേക്ഷാ ഫോറം സ്‌കൂള്‍ ഓഫീസില്‍ നിന്ന് വിതരണം ചെയ്തു തുടങ്ങി.
- ainul huda kappad

കാപ്പാട് ഇസ്‌ലാമിക് അക്കാദമി മുതവ്വല്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കാപ്പാട് : മത രംഗത്ത് ഹസനി ബിരുദത്തോടൊപ്പം പി.ജി.യും നല്‍കുന്ന കോഴിക്കോട് ജില്ലയിലെ കാപ്പാട് ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമി 2013 14 വര്‍ഷത്തെ  പി.ജി. (മുതവ്വല്‍) പരീക്ഷാഫലം റെക്ടര്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ശാഹുല്‍ ഹമീദ് പുളിയക്കോട് ഒന്നാം റാങ്കും അബ്ദുല്ല നടമ്മല്‍ പൊയില്‍,  അബ്ദുറഊഫ് പട്ടിണിക്കര എന്നിവര്‍ യഥാക്രമം ര്ണ്ട്, മൂന്ന് റാങ്കുകളും കരസ്ഥമാക്കി. അടുത്ത വര്‍ഷത്തെ ക്ലാസ്സുകള്‍ ജൂണ്‍ രണ്ടിന് ആരംഭിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഒന്നിന് വൈകിട്ട് സ്ഥാപനത്തിലെത്തിച്ചേരണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
- ainul huda kappad

ഐനുല്‍ ഹുദാ യത്തീം ഖാന മദ്‌റസാ ലൈബ്രറി ഉദ്ഘാടനം ചെയ്തു

കാപ്പാട് : വായനയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് വിജ്ഞാനത്തിന്റെ വിശാലമായ ലോകത്തേക്ക് സഞ്ചരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ പരിശ്രമിക്കണമെന്ന് ഐനുല്‍ ഹുദാ ജനറല്‍ സെക്രട്ടറി പി.കെ.കെ. ബാവ പറഞ്ഞു. കാപ്പാട് ഐനുല്‍ ഹുദാ യത്തീംഖാനയുടെ കീഴിലുള്ള കപ്പക്കടവ് മദ്‌റസത്തുല്‍ ഹുദായില്‍ നബിദിനാഘോഷ സമ്മേളനവും കേന്ദ്ര സര്‍ക്കാറിന്റെ എസ് പി ക്യു ഇ എം ഫണ്ട് ഉപയോഗിച്ചുള്ള ലൈബ്രറി ഉദ്ഘാടനവും ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് എം അഹ്മദ് കോയ ഹാജി അദ്ധ്യക്ഷം വഹിച്ചു.ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പള്‍ ഉസ്താദ് അലി അക്ബര്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. നബിദിനാഘോഷ പരിപാടികള്‍ പതാക ഉയര്‍ത്തല്‍ , വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികള്‍ , മൗലീദ് പാരായണം, അന്നദാനം, ഘോഷയാത്രയടക്കം പൊതുസമ്മേളന ത്തോടെ സമാപിച്ചു. സമ്മേളനത്തില്‍ അഹ്മദ് ബാഖവി, മുസ്ഥഫാ ദാരിമി, ഹമീദ് ബാഖവി, ലത്തീഫ് ഹാജി, പനായി അബ്ദുല്‍ ഖാദര്‍ , കെ കെ മുഹമ്മദ് കോയ, ഫാറൂഖ് മാളിയേക്കല്‍ , സാലിഹ്, ഇഖ്ബാല്‍ തങ്ങള്‍ , ശുക്കൂര്‍ ഹസനി തുടങ്ങിയവര്‍ പങ്കെടുത്തു. അശ്‌റഫ് കപ്പക്കടവ് സ്വാഗതവും റഹീം ഫൈസി നന്ദിയും പറഞ്ഞു.
- ainul huda kappad

മൂല്യാധിഷ്ടിത കലാരംഗം കാലത്തിന്റെ ആവശ്യം : മുനവ്വറലി ശിഹാബ് തങ്ങള്‍

കാപ്പാട് : ധാര്‍മ്മിക മൂല്യങ്ങളുടെ അഭാവമാണ് കലാസാഹിത്യ രംഗം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും മൂല്യാധിഷ്ടിത കലകളുടെ ഉത്ഥാനത്തിലൂടെ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരമാവുകയുള്ളൂ എന്നും കാപ്പാട് ഇസ്‌ലാമിക് അക്കാദമി റെക്ടര്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാപ്പാട് ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി ഫെസ്റ്റ് 'ഹൊറൈസണ്‍-13' സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൊറൈസണ്‍-13 ന്റെ ഈ സപ്ത സര്‍ക്ഷ ദിനങ്ങള്‍ മൂല്യാധിഷ്ടിത കലാ ലോകത്തിന്റെ പുനര്‍ നിര്‍മ്മിതിക്ക് വലിയ മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐനുല്‍ ഹുദാ അബൂദാബി കമ്മിറ്റി സ്ഥാപനത്തിന് നിര്‍മ്മിച്ച് നല്‍കുന്ന അബൂദാബി ഷോപ്പിംഗ് സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മവും മനവ്വറലി തങ്ങള്‍ നിര്‍വ്വഹിച്ചു. നിര്‍മ്മാണ ഫണ്ടിലേക്കുള്ള ആദ്യ ഗഡു അബൂദാബി ഓര്‍ഫനേജ് കമ്മിറ്റി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ.ഐ മുഹ്‌യുദ്ധീന്‍ ഹാജിയില്‍ നിന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഏറ്റുവാങ്ങി. 'ഹൊറൈസണ്‍-13' കലാ കായിക ജേതാക്കള്‍ക്കുള്ള ട്രോഫി വിതരണവും അവാര്‍ഡ് ദാനവും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
പരിപാടിയില്‍ പ്രസിഡന്റ് എം അഹമ്മദ് കോയ ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.കെ ബാവ സാഹിബ്, ടി.എം ലത്വീഫ് ഹാജി പ്രിന്‍സിപ്പള്‍ അലി അക്ബര്‍ ഹുദവി പി.കെ.ഐ മുഹ് യുദ്ധീന്‍ ഹാജി അബൂദാബി, ഇബ്‌റാഹീം മുറിച്ചാണ്ടി(ദുബൈ കെ.എം.സി.സി), ക്രസന്റ് മുഹമ്മദലി ഹാജി, എം മുജീബ് റഹ്മാന്‍(മലബാര്‍ ഗോള്‍ഡ്), പാണക്കാട് ശാഹുല്‍ ഹമീദ് ഹാജി, കെപി അബ്ദുല്‍ അസീസ്(സെക്രട്ടറി അബൂദാബി ഓര്‍ഫനേജ് കമ്മിറ്റി), സിറാജ് പള്ളിക്കര(ട്രഷറര്‍ അബൂദാബി ഓര്‍ഫനേജ് ക്മ്മിറ്റി), എം.സി മുഹമ്മദ് കോയ, ഖാലിദ്(അബൂദാബി ഓര്‍ഫനേജ് കമ്മിറ്റി), ശാഹുല്‍ ഹമീദ് മാസ്റ്റര്‍ നടുവണ്ണൂര്‍ , കെ ഉസ്മാന്‍ അത്തോളി, ബീരാന്‍ മാസ്റ്റര്‍, യഹ്‌യ കട്ടിപ്പാറ(സെക്രട്ടറി അല്‍ ഇഹ്‌സാന്‍), അബ്ദുര്‍റഊഫ് പട്ടിണിക്കര(ചെയര്‍മാന്‍ അല്‍ ഇഹ്‌സാന്‍), എന്നിവര്‍ സംസാരിച്ചു.
- ainul huda kappad