ദാറുല്‍ ഹുദാ സെക്കണ്ടറി ഫൈനല്‍ പരീക്ഷ, എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമിക്ക് നൂറുമേനിയും ഒന്നാം റാങ്കും

സൈനുല്‍ ആബിദ്
 ആമത്തല
കാസര്‍ഗോഡ് : ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ജൂണില്‍ നടത്തിയ സെക്കണ്ടറി ഫൈനല്‍ പരീക്ഷയില്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദി അക്കാദമി നൂറു ശതമാനം വിജയം കരസ്ഥമാക്കി. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി നടത്തിയ സെക്കണ്ടറി ഫൈനല്‍ കോര്‍ഡിനേഷന്‍ പരീക്ഷയില്‍ എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി ഉദുമ വിംഗിലെ പഠിതാവായ സൈനുല്‍ ആബിദ് ആമത്തല സംസ്ഥാന തലത്തില്‍ ഒന്നാം റാങ്കും നേടി. ചെറുവത്തൂര്‍ ചാനടുക്കം ആമലത്തലയിലെ അബ്ദുല്ല - ത്വാഹിറ ദമ്പതികളുടെ മകനാണ് സൈനുല്‍ ആബിദ്.
ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് കാമ്പസില്‍ നടന്ന യോഗത്തില്‍ റാങ്ക് ജേതാവായ സൈനുല്‍ ആബിദ് ആമത്തലയെയും വിജയികളായ വിദ്യാര്‍ത്ഥികളെയും എം.ഐ.സി സ്റ്റാഫ് കൗണ്‍സിലും ഇസ്ലാമിക് മൂവ്‌മെന്റ് ഫോര്‍ അലുമ്‌നി ഓഫ് ദാറുല്‍ ഇര്‍ശാദും (ഇമാദ്) അഭിനന്ദിച്ചു. യോഗത്തില്‍ നൗഫല്‍ ഹുദവി കൊടുവള്ളി, മുജീബ് റഹ്മാന്‍ ഹുദവി, സയ്യിദ് ബുര്‍ഹാന്‍ തങ്ങള്‍ ഇര്‍ശാദി മാസ്തിക്കുണ്ട്, ഹനീഫ് ഇര്‍ശാദി ദേലംപാടി, ജാബിര്‍ ഇര്‍ശാദി ചാനടുക്കം, അബ്ദുല്‍ റഹ്മാന്‍ ഇര്‍ശാദി തൊട്ടി, സിറാജ് ഇര്‍ശാദി ബെദിമല, ജുനൈദ് ഇര്‍ശാദി പുണ്ടൂര്‍, ഹസൈനാര്‍ ഫൈസി, ശുഐബ് ഹുദവി, സവാദ് ഇര്‍ശാദി കട്ടക്കാല്‍, ഫള്‌ലു റഹ്മാന്‍ ഇര്‍ശാദി, വെളിമുക്ക്, അബ്ദുല്‍ സമദ് ഹുദവി തുവ്വൂര്‍, സ്വാദിഖ് ഇര്‍ശാദി ആലക്കാട്, ശൗഖുല്ലാഹ് ഇര്‍ശാദി സാല്‍മറ, മന്‍സൂര്‍ ഇര്‍ശാദി കളനാട്, ഫഹദ് ഇര്‍ശാദി മാറമ്പള്ളി, അസ്മതുള്ളാഹ് ഇര്‍ശാദി കടബ, ഖലീല്‍ ഇര്‍ശാദി കൊമ്പോട്, മന്‍സൂര്‍ ഇര്‍ശാദി പള്ളത്തടുക്ക, ഇര്‍ശാദ് ഇര്‍ശാദി കുണിയ എന്നിവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod