കോഴിക്കോട് : പീഡനങ്ങളും ദാരിദ്ര്യവും മുഖേന കഷ്ടപ്പെടു അനേകായിരങ്ങള്‍ക്ക് സാന്ത്വനം പകരാന്‍ നാം തയ്യാറാവണമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര് പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.
സൈനുൽ ഉലമയുടെ പെരുന്നാൾ സന്ദേശത്തിന്റെ പൂർണ രൂപം:
പവിത്രമായ റമദാന് ദിനരാത്രങ്ങള്‍ക്ക് സമാപ്തി കുറിച്ച് ഒരിക്കല്‍ കൂടി ഈദുല്‍ഫിത്വര്‍ സമാഗതമായിരിക്കുു. വിശ്വാസി ഹൃദയങ്ങള്‍ സ്ഫുടം ചെയ്തെടുക്കാനുള്ള സമര്‍പ്പണ വേളയാണ് റമദാന് സമ്മാനിച്ചത്. വ്രതാനുഷ്ടാനത്തിലൂടെയും മറ്റും നാം നേടിയെടുത്ത കരുത്ത് തുടര്‍ ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞാവേളയാണ് പെരുാള്‍ സുദിനം.
മാനവഹൃദയങ്ങളില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കണം. പരസ്പര സ്നേവും സൗഹൃദവും കൈമാറ്റം ചെയ്യപ്പെടാത്തതാണ് അഭിനവ ലോകം അഭിമുഖീകരിക്കു വലിയ പ്രതിസന്ധി. പീഡനങ്ങളും ദാരിദ്ര്യവും മുഖേന കഷ്ടപ്പെടു അനേകായിരങ്ങള്‍ക്ക് സാന്ത്വനം പകരാന്‍ നാം തയ്യാറാവണം. ഇല്ലായ്മകളില്‍ കഷ്ടത അനുഭവിക്കു അസംഖ്യം സഹോദരങ്ങള്‍ക്ക് തുണയായി മാറേണ്ടവരാണ് നാം.
വ്രതാനുഷ്ടാനം, തറാവീഹ് നമസ്കാരം, ദാനധര്‍മങ്ങള്‍ തുടങ്ങിയവയിലൂടെ സംസ്കരിച്ചെടുത്ത ഉള്‍ക്കരുത്തുമായാണ് നമ്മുടെ പെരുാളാഘോഷം. സന്തോഷത്തിന്റെ ഈ സുദിനത്തില്‍ നമ്മുടെ സഹോദരങ്ങളിലേക്കും അയല്‍വാസികളിലേക്കും ഈ സുകൃതങ്ങള്‍ പകര്‍ു കൊടുക്കാന്‍ സാധിക്കണം. പെരുാള്‍ ദിനത്തില്‍ ഒരാളുപോലും പ'ിണി കിടക്കരുതെ മഹത്തായ ആശയമാണ് ഫിത്വര്‍ സകാത്ത് നല്കു സന്ദേശം.
ആഘോഷത്തിന്റെ ഈ സുന്ദരവേള ആഭാസവല്ക്കരിച്ചുകൂടാ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേദന അനുഭവിക്കു സഹോദര-സഹോദരികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തണം. ഗസ്സയില്‍ ഇസ്റാഈലീ ക്രൂരതകള്‍ക്കിരയായി നൂറു കണക്കിന് പിഞ്ചുകുഞ്ഞുങ്ങളാണ് പിടഞ്ഞു വീഴുത്. ഇവരുടെ വേദനയില്‍ നമ്മളും പങ്കു ചേരണം. മാനുഷിക മൂല്യങ്ങളെ ചവി'ിമെതിക്കു ഇത്തരം ഭികരതക്കെതിരെ നമ്മുടെ മനസ്സാക്ഷി ഉണരേണ്ടതുണ്ട്. പീഡനമനുഭവിക്കു ഫലസ്തീന് ജനതയെ പെരുാള്‍ ദിനത്തിലെ നമ്മുടെ പ്രാര്‍ത്ഥനയില്‍ മറക്കാതിരിക്കുക. ഈ വേളയില്‍ നന്മയും സ്നേഹവും ഐക്യവും പരസ്പരം കാത്തുസൂക്ഷിക്കാന്‍ നാം തയ്യാറാവുക. ഏവര്‍ക്കും ഈദ് ആശംസകള്‍. അല്ലാഹു അക്ബര്‍. വലില്ലാഹില്‍ ഹംദ്.