മലയാളത്തിലെ പ്രമുഖ ഇസ്‌ലാമിക വെബ്പോര്‍ട്ടല്‍ ഇസ്‌ലാംഓണ്‍വെബ് ഡോട്ട് നെറ്റ് (www.islamonweb.net) സൌജന്യ സകാത്ത് കണ്സല്‍ട്ടന്‍സി സൌകര്യം ഒരുക്കുന്നു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതു പ്രയോജനപ്പെടുത്താം. വ്യക്തി സ്വത്തുക്കള്‍, കൂട്ട് സ്വത്തുക്കള്‍, ബിസിനസ് സംരംഭങ്ങള്‍, ഓഹരികളും മറ്റും നിക്ഷേപങ്ങള്‍ തുടങ്ങി സകാത്ത് ബാധകമായ എല്ലാ ഇനങ്ങളിലും നല്‍കപ്പെടേണ്ട സകാത്ത് സംബന്ധിച്ച കൃതമായ വിവരങ്ങള്‍ക്ക് ഇത് വഴി ലഭ്യമാകും.
ഇസ്ലാമിന്‍റെ അടിസ്ഥാന സ്തംഭങ്ങളിൽ സുപ്രധാനമായ ഒരു അനുഷ്ടാനമാണ് സക്കാത്ത്. സമൂഹത്തിന്‍റെ സാമ്പത്തിക ഭദ്രതയ്ക്കും ഭക്ഷ്യ സുരക്ഷയ്ക്കും ഇസ്ലാം അനുശാസിക്കുന്ന ബാധ്യതാ നിര്‍വ്വഹണമാണത്. സാമ്പത്തിക ഭദ്രതയുള്‍ളവരും കച്ചവട സംരംഭങ്ങളിൽ ഏര്‍പ്പെട്ടുവരുന്നവരും മറ്റുമായി സക്കാത്ത് നിര്‍ബന്ധമായി നിര്‍വഹിക്കേണ്ട സമൂഹത്തിലെ നല്ലൊരു വിഭാഗം അജ്ഞതയോ അശ്രദ്ധയോ മൂലമോ മനപ്പൂര്‍വ്വം തന്നെയോ ഈ നിര്‍ബന്ധ ബാധ്യത നിറവേറ്റുന്നതിൽ ഗുരുതരമായ അലംഭാവം കാണിക്കുന്നു.
ഈ സാഹചര്യത്തിലാണ് ഇസ്‌ലാംഓണ്‍വെബ് സൗജന്യ സകാത്ത് കണ്സല്‍ട്ടന്‍സി സൌകര്യം ഒരുക്കുന്നത്. താല്‍പര്യമുള്‍ളവര്‍ക്ക് ഓണ്‍വെബ് ഫത്‍വാ ബോഡ് കണക്കുകള്‍ പരിശോധിച്ച് സകാത് നിര്‍ണ്ണയിച്ച് വിശദീകരിച്ചുതരും. രജിസ്റ്റര്‍ ചെയ്യാന്‍ info@islamonweb.net, islamonweb.net@gmail.com എന്നീ ഇമെയില്‍ വിലാസങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് www.islamonweb.net സന്‍ദര്‍ശിക്കുക.
കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഇസ്‌ലാംഓണ്‍വെബിന്‍റെ ഓണ്‍ലൈന്‍ സംശയ നിവാരണ വിഭാഗത്തില്‍ സാകാത്തുമായി ബന്ധപ്പെട്ട് ഒട്ടനവധി ചോദ്യങ്ങളാണ് ദിവസും ലഭിക്കുന്നത്. അറിവില്ലായ്മ മൂലം കൃതമായി സകാത്ത് വിതരണം നടത്താത്ത പലര്‍ക്കും പുതിയ സംരംഭം ഏറെ പ്രയോജനം ചെയ്യും.
- Majeed Cholackode