മനാമയില്‍ ബദര്‍ അനുസ്‌മരണത്തോടൊപ്പം മജ്‌ലിസ്സുന്നൂര്‍ ആത്മീയ സദസ്സും ഇന്ന്‌(തിങ്കള്‍)

മനാമ: സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിക്കു കീഴില്‍ മനാമയില്‍ പ്രവര്‍ത്തിക്കുന്ന സമസ്‌ത മദ്‌റസാ ഹാളില്‍ ബദര്‍ ദിനത്തോടനുബന്ധിച്ച്‌ ഇന്ന്‌ രാത്രി നടക്കുന്ന അനുസ്‌മരണ മൌലിദ്‌ പാരായണ ചടങ്ങിനൊപ്പം ‘മജ്‌ലുസുന്നൂര്‍’ എന്ന പേരിലുള്ള ആത്മീയ സദസ്സും ഇന്ന്‌ നടക്കും.
പാണക്കാട്‌ സയ്യിദ്‌ ഹൈദരലി തങ്ങളുടെ ആഹ്വാനപ്രകാരം നടക്കുന്ന ഇന്ന്‌ (തിങ്കള്‍) രാത്രി തറാവീഹ്‌ നമസ്‌കാര ശേഷം ആരംഭിക്കുന്ന മജ്‌ലിസു ന്നൂര്‍ സദസ്സില്‍ സമസ്‌ത പ്രസിഡന്റ്‌ കൂടിയായ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങളടക്കമുള്ള പ്രമുഖ പണ്‌ഡിതരും സമസ്‌ത കേന്ദ്ര ഏരിയാ നേതാക്കളും സംബന്ധിക്കും. 
30 മിനിറ്റോളം നീണ്ടുനില്‍ക്കുന്ന ബദര്‍ ശുഹദാക്കളുടെ മദ്‌ഹ്‌ കീര്‍ത്തനങ്ങളും പദ്യ ഗദ്യ സമ്മിശ്രമായ പ്രാര്‍ത്ഥനകളും അടങ്ങുന്ന മജ്‌ലിസുന്നൂരില്‍ പ്രാര്‍ത്ഥനകള്‍ക്ക്‌ ഉത്തരം ലഭിക്കാന്‍ കാരണമായ അസ്‌മാഉ ബദര്‍ പ്രധാനമായും പരാമര്‍ശിക്കുന്നുണ്ട്‌. എന്നതാണ്‌ ഈ ചടങ്ങിനെ വ്യത്യസ്‌തമാക്കുന്നത്‌. നാട്ടിലും വിവിധ ഗള്‍ഫ്‌ രാജ്യങ്ങളിലും എസ്‌.വൈ.എസ്‌ കമ്മറ്റികള്‍ക്കു കീഴിലായി പ്രതിമാസം ഇത്‌ സംഘടിപ്പിക്കപ്പെടാറുണ്ടെങ്കിലും ബദര്‍ ദിനത്തോടനുബന്ധിച്ച്‌ ബഹ്‌റൈനില്‍ ഇത്‌ ആദ്യമായാണ്‌ നടക്കുന്നത്‌.