ഗസ്സ നീ തനിച്ചല്ല; അല്‍ ഹുദാ കമ്മറ്റിയുടെ നേത്യത്വത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചു

കാപ്പാട് : അല്‍ ഹുദാ കമ്മറ്റിയുടെ നേത്യത്വത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചു. അല്‍ ഹുദാ കാമ്പസില്‍ നിന്നാരംഭിച്ച റാലി കാപ്പാട് അങ്ങാടിയില്‍ ഐക്യദാര്‍ഢ്യ സംഗമത്തോടെ സമാപിച്ചു. ജനറല്‍ സെക്രട്ടറി പി.കെ.കെ. ബാവ ഉദ്ഘാടനം ചെയ്തു. റാലിക്ക് അക്കാദമി പ്രിന്‍സിപ്പള്‍ അബ്ദുല്‍ ഹമീദ് ബാഖവി, എ ഒ സ്വാദിഖ് ഹസനി മൂരാട്, അഹമ്മദ് ബാഖവി, ശാക്കിര്‍ ഹസനി, അബ്ദുറഹ്മാന്‍ ബാഖവി, സിറാജുദ്ദീന്‍ നദ്‌വി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇസ്രാഈലി നരനായാട്ടില്‍ ഇരകളാകപ്പെടുന്ന ഫലസ്തീനികള്‍ക്കൊപ്പം നില്‍ക്കാന്‍ ലോകജനത തയ്യാറാകണമെന്ന് ഐക്യദാര്‍ഢ്യ സംഗമം അഭിപ്രായപ്പെട്ടു. മര്‍ദ്ദകനെയും മര്‍ദ്ദിതനെയും ഒരു പോലെ കാണുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിലപാട് അതിന്റെ മഹത്തായ പാരമ്പര്യത്തിന് എതിരാണ്. ഇസ്രാഈലിന്റെ കിരാത ചെയ്തികള്‍ക്കെതിരെ വിരലനക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തയ്യാറാവണം. സയണിസത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ഗൂഢാലോചന തിരിച്ചറിയണമെന്നും സംഗമം ആവശ്യപ്പെട്ടു. ശറഫുദ്ദീന്‍ ഹസനി, സ്വിദ്ദീഖ് പൂവ്വാട്ട്പറമ്പ്, ശബീര്‍ കാക്കുനി സംസാരിച്ചു.
- ainul huda kappad