കൂടുതൽ എഡിഷുകളുമായി പ്രസിദ്ധീകരണം ആരംഭിക്കുന്ന പ്രഥമ പത്രമെന്ന ഖ്യാതി സുപ്രഭാതത്തിനെന്നു 'കെ.വാർത്ത'; എങ്കിലും കുപ്രച്ചരണങ്ങളെ കുറിച്ച് മിണ്ടാട്ടമില്ല
കഴിഞ്ഞ ദിവസത്തെ കെ.വാർത്ത ന്യൂസ് |
തിരുവന്തപുരം: ചില സത്യങ്ങള്‍ അങ്ങിനെയൊണ്.. ആദ്യമൊക്കെ അതു നിരാകരിക്കും.. ഉൾകൊള്ളാൻ കഴിയാതെ വരുമ്പോൾ കുപ്രചരണങ്ങളഴിച്ചു വിട്ടു പ്രതിരോധിക്കാനും ശ്രമിക്കും.. പക്ഷെ എത്ര നാൾ..?
ഒടുവിൽ, ആ സത്യം എല്ലാ പ്രതിബന്ധങ്ങളെയും വകഞ്ഞു മാറ്റി, ഒരോ സുപ്രഭാതവും അതിന്റെ കിരണങ്ങളുതിര്ത്ത് ശക്തി പ്രാപിക്കുമ്പോള്‍.. ആ ചുടും വെളിച്ചവും ചുറ്റുപാടുകളെ പ്രകാശിതമാക്കുമ്പോള്‍.. അതംഗീകരിക്കാതെ പറ്റില്ലല്ലോ?.
അപ്പോഴാണ് ആ സത്യം അവരറിയാതെ അവരിലൂടെ തന്നെ പുറത്തു വരുന്നത്.
പറഞ്ഞു വന്നത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കെ.വാര്‍ത്ത ഓണ്‍ലൈന്‍ ന്യൂ സ് പോര്‍ട്ടിലെ സുപ്രഭാതം ദിന പത്രം സംബന്ധിച്ച വാര്‍ത്തയെ കുറിച്ചാണ്.
ന്യൂസ്പോര്ട്ടിന്റെ കഴിഞ്ഞ ദിവസത്തെ പ്രധാന സ്റ്റോറി ഇപ്രകാരമാണ്: “ആറു എഡിഷുകള്.. അഞ്ചു ലക്ഷം കോപ്പി, സുപ്രഭാതം ആഗസ്റ് ഒന്നിന് "
ഇതിലെന്താണിത്ര പുതുമ? എന്നാവും.. ആ പുതുമ അറിയണമെങ്കിൽ നേരത്തെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച ഇതു സംബന്ധിച്ച ഒരു വാര്‍ത്ത കാണണം (ലിങ്ക്: 'സുപ്രഭാതം' കുപ്രചരണം; 'കെ.വാര്‍ത്ത' കള്ളം പറയുന്നു..ജാള്യത മറക്കാന്‍ കരണം മറിച്ചിലും..)
അഥവാ “ചന്ദ്രികക്കു ബദലാകാന്‍ ഉദ്ധേശിച്ച സുപ്രഭാതം ദിപത്രം സമസ്ത വേണ്ടെന്നു വെച്ചു” വെന്ന കുപ്രചരണം അഴിച്ചു വിട്ടപ്പോള്‍ അത് ചൂണ്ടി ക്കാണിച്ചവരോടായി പത്രം പിന്നീട് പറഞ്ഞത് “അല്ല സുപ്രഭാതം വൈകും എന്നത് കുപ്രചരണമല്ല, നേതാക്കൾ പറഞ്ഞ സത്യം” എന്ന തലവാചകത്തോടെയുള്ള മറ്റൊരു ശുദ്ധ കളവാണ്.
ഏതായാലും ഇപ്പോള്‍ “സുപ്രഭാതത്തിനു അഞ്ചു ലക്ഷം കോപ്പികളുണ്ടെന്നും തുടക്കത്തിൽ ആറു എഡിഷനുകളാനുള്ളത് ” എന്ന തലവാചകത്തോടെ കഴിഞ്ഞ ദിവസം നൽകിയ വാര്‍ത്തയിൽ പക്ഷേ.. പഴയ ആരോപണങ്ങളോ പത്രത്തെ കുറിച്ചും തോക്കളെ കുറിച്ചും നടത്തിയ കുപ്രചരണങ്ങളോ അവയ്ക്കുള്ള മറുപടിയോ ഇല്ലെന്നു മാത്രമല്ല, ഇത്രയേറെ എഡിഷുകളുമായി പ്രസിദ്ധീകരണം ആരംഭിക്കുന്ന പത്രം എന്ന പ്രത്യേകത സുപ്രഭാതത്ത്ിനു സ്വന്തമാണെന്നും വെണ്ടക്ക നിരത്തിയതും ശ്രദ്ധേയമാണ്.
ഏതായാലും സമുദായത്തെ കുറിച്ച്, പ്രത്യേകിച്ച് സമസ്തയെ കുറിച്ച് എഴുതുമ്പോള്‍ അൽപം എരിവും പുളിയും വേണമെങ്കിൽ മുസ്ളിം ലീഗിന്റെ പിരടിയിലും കേറിപിടിക്കണമെന്നുള്ള പോര്‍ട്ടറിന്റെ പതിവ് രീതി റിപ്പോര്ട്ടിലുടീളം കാത്തു സൂക്ഷിച്ചിട്ടുണ്ട് എന്നത് സുപ്രഭാത വിരോധികള്‍ക്കെല്ലാം ആശ്വാസം നല്കുന്ന കാര്യമാണ് .
പോസ്റ്റി മുമ്പേ: ഇിയും സമസ്തയെ മനസ്സിലാകാത്തവര്ക്കെല്ലാമായി ഞങ്ങളുടെ പഴയ ആ പോസ്റ്റ് ഒരിക്കൽ കൂടി പേസ്റ്റ് ചെയ്യുന്നു.... “ആരു കണ്ണടച്ചു ഇരുട്ടാക്കിയാലും 'സുപ്രഭാതം' പുലരുക തന്നെ ചെയ്യും.. കാരണം അതു പ്രഖ്യാപിച്ചത് സമസ്തയാണ്.. “.
Related Post: