വേങ്ങര : വേങ്ങര മേഖല SKSSF കമ്മറ്റിക്ക് കീഴില്‍ ഫലസ്തീന് ജനതക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും തസ്കിയത്ത് ക്യാമ്പും ഇഫ്താര്‍വിരുന്നും സംഘടപ്പിച്ചു. നെല്ലിപ്പറമ്പ് മലബാര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഒ.കെ കുഞ്ഞിമാനു മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. നിയാസ് വാഫി അധ്യക്ഷതവഹിച്ചു. ഹസ്ബുള്ള ബദ്രി, അമാനുള്ള റഹ്മാനി, സി.എച്ച് ശരീഫ് ഹുദവി, ഇസ്ഹാഖ് മാസ്റ്റര്‍ തുടങ്ങിയര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. മജ്ലിസുന്നൂറിനും പ്രാര്‍ഥനക്കും ഇസ്മായീല്‍ ഫൈസി കിടങ്ങയം നേതൃത്വം നല്കി. ഇഫ്താറിന് ജാഫര്‍ ഓടക്കല്‍, ജലീല്‍ ചാലില്‍കുണ്ട്, നൗഫല്‍ മാസ്റ്റര്‍, അഷ്കര്‍ കുറ്റാളൂര്‍, ഹസീബ് ഓടക്കല്‍, നൗഫല്‍ മമ്പീതി, സൈവുദ്ധീന് പാലച്ചിറമാട് നേതൃത്വം നല്കി.
- നിയാസ് വാഫി / haseeb odakkal