രണ്ടാം ദിന പരിപാടി പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു |
കാഞ്ഞങ്ങാട് : ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പണ്ഡിത കൂട്ടായ്മ ഹാദിയ മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തിലെ സി.എം ഉസ്താദ് നഗറില്‍ സംഘടിപ്പിക്കുന്ന ചതുര്‍ദിന പ്രഭാഷണവേദി ശ്രദ്ധേയമാവുന്നു. മഴയും കാറ്റും വക വെക്കാതെ ആയിരങ്ങളാണ് റമളാനിന്റെ ആത്മീയ ചൈതന്യമുള്‍ക്കൊണ്ട് നഗരിലേക്കൊഴുകിയത്. പവിത്ര മാസത്തിലെ ധന്യനിമിഷങ്ങളെ ജ്ഞാനര്‍ജനത്തിലും പ്രാര്‍ത്ഥനയിലും വിനിയോഗിക്കാന്‍ പ്രതികൂല കാലാവസ്ഥയെ പോലും അവഗണിച്ചുക്കൊണ്ടാണ് വിശ്വാസികള്‍ എത്തിയത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഹാദിയ റമളാന്‍ പ്രഭാഷണം സംഘടിപ്പിക്കുന്നത്. പ്രഭാഷണ പരമ്പരയിലെ രണ്ടാം ദിവസ പരിപാടി പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് അധ്യക്ഷത വഹിച്ചു. സിംസാറുല്‍ ഹഖ് ഹുദവി അബൂദാബി മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, സി. മുഹമ്മദ് കുഞ്ഞി, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ബശീര്‍ വെള്ളിക്കോത്ത്, മുബാറക് ഹസൈനാര്‍ ഹാജി, സ്വാലിഹ് ഹാജി തൊട്ടി, ഹംസ മൗലവി ബദ് രിയ നഗര്‍, ടി. മൂസ ഹാജി തെരുവത്ത്, തായല്‍ അന്തുമായി ഹാജി, സോളാര്‍ കുഞ്ഞഹ്മദ് ഹാജി, ടി. പി അബ്ദുല്ല ഹാജി പള്ളിക്കര, മുഹമ്മദ് കുഞ്ഞി മാണിക്കോത്ത്, എം.എന്‍ മുഹമ്മദ് ഹാജി, എം.കെ അബൂബക്കര്‍ ഹാജി, സി.എം ഖാദര്‍ ഹാജി, മൊയ്തു മുട്ടുന്തല, അഹ്മദ് കിര്‍മാണി, അഹ്മദ് മിനാര്‍, അബ്ദുല്‍ റഹ്മാന്‍ പാറപ്പള്ളി, അബ്ദുല്‍ റഹ്മാന്‍ വണ്‍ഫോര്‍, സി.ടി അബ്ദുല്‍ ഖാദര്‍ ഹാജി, കെ. ബി കുട്ടി ഹാജി, തായല്‍ അബൂബക്കര്‍ ഹാജി, ഇബ്രാഹിം ഹാജി അടുക്കം, ഇര്‍ശാദ് തായല്‍, ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍, റഫീഖ് ഹുദവി കാട്ടുമുണ്ട, അന്‍വര്‍ സാദാത്ത് ഹുദവി, സിദ്ധീഖ് നദ്‌വി ചേരൂര്‍, നൗഫല്‍ ഹുദവി കൊടുവള്ളി, ജാബിര്‍ ഹുദവി ചാനടുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod