ഹാദിയ റമളാന്‍ പ്രഭാഷണ പരമ്പര 12 മുതല്‍ കാഞ്ഞങ്ങാട്

കാഞ്ഞഞ്ഞാട് : ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡെവോട്ടഡ് ഇസ്ലാമിക് ആക്ടിവിടീസ് (ഹാദിയ)  സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണ പരമ്പര 12 ന് തുടങ്ങും.12,13, 14, 15 തീയ്യതികളില്‍ കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരി മെട്രോ പ്ലാസയില്‍ സജ്ജമാക്കിയ സി. എം ഉസ്താദ് നഗറില്‍ നടക്കുന്ന ഹാദിയ റമളാന്‍ പ്രഭാഷണ പരമ്പരയില്‍ സിംസാറുല്‍ ഹഖ് ഹുദവി അബൂദാബി, മുസ്തഫ ഹുദവി ആക്കോട്, അന്‍വര്‍ മുഹ് യുദ്ദീന്‍ ഹുദവി ആലുവ എന്നിവര്‍ പ്രഭാഷണം നടത്തും. പരിപാടിയില്‍ കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ടി. കെ പൂക്കോയ തങ്ങള്‍ ചന്തേര, മംഗലാപുരം-കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസി ത്വാഖാ അഹ്മദ് മൗലവി, നീലേശ്വരം ഖാസി ഇ.കെ മഹ്മൂദ് മുസ്ലിയാര്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, , സയ്യിദ് ഫൈസല്‍ തങ്ങള്‍ തളിപ്പറമ്പ് തുടങ്ങിയവര്‍ സംബന്ധിക്കും. സമാപന ദിവസം മജ്‌ലിസുന്നൂറും കൂട്ടുപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.
യോഗത്തില്‍ മുബാറക് ഹസൈനാര്‍ ഹാജി, സി. മുഹമ്മദ് കുഞ്ഞി, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ബഷീര്‍ വെള്ളിക്കോത്ത്, ശാഫി ഹാജി ബേക്കല്‍, ഖാലിദ് പാറപ്പള്ളി, എ. സി. എ ലത്വീഫ്, കെ. ബി കുട്ടി ഹാജി, പാലാട്ട് ഇബ്രാഹിം,  കെ. യു ദാവൂദ്, കെ. എം ഇബ്രാഹിം, എ. എം അബൂബക്കര്‍ ഹാജി, എം. കുഞ്ഞഹ്മദ് പുഞ്ചാവി, സി. എച്ച് അഹ്മദ് കുഞ്ഞി ഹാജി, മുസ്തഫാ തായന്നൂര്‍, ശിഹാബ് ബാഖവി മീനാപ്പീസ്, എ. കെ മൊയ്തീന്‍ കുഞ്ഞി, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി, ജാബിര്‍ ഇര്‍ശാദി ചാനടുക്കം, അഷ്‌കര്‍ വടകരമുക്ക്, കെ. ടി അബ്ദുല്‍ റഹ്മാന്‍ ഹാജി, അബ്ദുല്‍ ഖാദര്‍, പി. എം ഫൈസല്‍,ഫൈസല്‍ ചേരക്കാട്, ഉസ്മാന്‍ മൗലവി, ശൗഖുല്ലാഹ് ഇര്‍ശാദി, ശു ഐബ് ഇര്‍ശാദി ബല്ലാക്കടപ്പുറം, സി. എച്ച് മജീദ്, ഖലീല്‍ ഇര്‍ശാദി കൊമ്പോട്, അബ്ബാസ് ഇര്‍ശാദി ബേക്കല്‍, ആബിദ് ആറങ്ങാടി, റശീദ് ഇര്‍ശാദി തൊട്ടി, ഹുസൈന്‍ മീനാപ്പീസ്, ഫാറൂഖ് ബല്ലാക്കടപ്പുറം ഫൈറൂസ് തൊട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod