ഹാദിയ മഹല്ല് പര്യടനം നടത്തി

കാഞ്ഞഞ്ഞാട് : ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡെവോട്ടഡ് ഇസ്ലാമിക് ആക്ടിവിടീസ് (ഹാദിയ) 12,13, 14, 15 തീയ്യതികളില്‍ കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരി മെട്രോ പ്ലാസയില്‍ സജ്ജമാക്കിയ സി. എം ഉസ്താദ് നഗറില്‍ സംഘടിപ്പിക്കുന്ന ഹാദിയ റമളാന്‍ പ്രഭാഷണ പരമ്പരയുടെ ഭാഗമായി മഹല്ല് പര്യടനം തുടങ്ങി. ഹാദിയ, സുന്നി മഹല്ല് ഫെഡറേഷന്‍, സുന്നി യുവജന സംഘം നേതാക്കള്‍ തൃക്കരിപ്പൂര്‍, ഹൊസ്ദുര്‍ഗ്, ഉദുമ തുടങ്ങിയ മണ്ഡലങ്ങളിലെ മഹല്ലുകളില്‍ പര്യടനം നടത്തി. മഹല്ല് പര്യടനത്തിന് സി. മുഹമ്മദ് കുഞ്ഞി, കെ. ബി കുട്ടി ഹാജി, സി. എച്ച് മൊയ്തു, എ. കെ മൊയ്തീന്‍ കുഞ്ഞി, ജാബിര്‍ ഇര്‍ശാദി ഹുദവി ചാനടുക്കം, അഷ്‌കര്‍ വടകരമുക്ക് എന്നിവര്‍ നേതൃത്വം നല്‍കി.
- MIC Chattanchal Kasaragod